Uncategorized

“വചനം പ്രചരിക്കുവാൻ പ്രവൃത്തി പ്രചരിപ്പിക്കുക”

വചനം

അപ്പോസ്ഥലപ്രവൃത്തികള്‍ 6 : 7

ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിർന്നു.

നിരീക്ഷണം

അപ്പോസ്ഥലപ്രവൃത്തികള്‍  6-ാം അധ്യായത്തിൽ ആതിമ സഭ മൂപ്പന്മാരെ സഭയുടെ പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുക്കുവാൻ നിയോഗിച്ചു. അപ്പോസ്ഥലന്മാർ സഭയുടെ ദൈനംദിന കർത്തവ്യങ്ങള്‍ നിർവഹിക്കുന്നതുകൊണ്ട് ദൈവ വചനം പ്രചരിപ്പിക്കുവാൻ സമയം തികയാതെ വന്നു. എന്നാൽ സഭാ പ്രവർത്തനങ്ങള്‍ ചെയ്യുവാൻ മൂപ്പന്മാരെ നിയോഗിച്ചപ്പോള്‍ സഭവളരുവാൻ ഇടയായി.

പ്രായോഗികം

വചനം പ്രചരിക്കുവാൻ പ്രവർത്തി പ്രചരിപ്പിക്കുക എന്നത് സത്യമാണ്. ജനങ്ങളും ദൈവീക പ്രവർത്തിയിൽ ഏർപ്പെടുവാൻ തക്ക സാഹചര്യം ഒരുക്കുമ്പോള്‍ കർത്താവിന്റെ വേല വളരുവാൻ ഇടയാകും. ദൈവത്തിന്റെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും (സങ്കീ.92:13)! ദൈവത്തെ അനുസരിക്കുന്നതിന്റെ ഫലമായി ജനങ്ങള്‍ സഭയിൽ ആത്മീകമായി തഴച്ചുവളരുകയും അപ്പോള്‍ അവർക്ക് സഭയെക്കുറിച്ചുള്ള ഉത്തരവാദിത്വബോധം ഉണ്ടാകുവാൻ ഇടയാകുകയും ചെയ്യും. ദൈവവുമായുള്ള ആത്മീയ ബന്ധം ദൃഢമാക്കുന്നത് പരിശുദ്ധാത്മാവിന്റെ ജ്വലന ശക്തികൊണ്ടാണ്. എന്നാൽ എല്ലാം സംഭവിക്കുന്നത് ദൈവജനം ഒന്നിച്ച് ദൈവ വചനം എല്ലായിടത്തും എത്തിക്കുമ്പോഴാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവീക സേവനത്തിന് കൂടുതൽ വഴികള്‍ സൃഷ്ടിക്കുവാനും കൂടെ പ്രവർത്തിക്കുവാനും സഹായിക്കുമാറാകേണമേ. ആമേൻ