“വലീയ പ്രതിഫലത്തിനായുള്ള സേവനം”
വചനം
2 കൊരിന്ത്യർ 4 : 17
നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
നിരീക്ഷണം
ഈ അദ്ധ്യായം മുഴുവൻ അപ്പോസ്ഥലനായ പൗലോസ് നമ്മെ യേശുവിന്റെ അനുയായികൾ എന്ന നിലയിൽ മുന്നോട്ട് പോകുവാൻ പ്രോത്സാഹിപ്പിക്കുന്നു. ഈ വാക്യത്തിൽ, നമുക്കെല്ലാവർക്കും ഒരു ദിവസം സ്വർഗ്ഗത്തിൽ ലഭിക്കുന്ന നിത്യ പ്രതിഫലവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ലോകത്ത് നാം നേരിടുന്ന ഏതൊരു കഷ്ടവും സാരമില്ല എന്ന് വ്യക്തമാക്കുന്നു.
പ്രായോഗീകം
യേശു നമുക്കായി ചെയ്തതെല്ലാം ചിന്തിച്ചാൽ ഭൂമിയിൽ നാം ദൈവത്തിനുവേണ്ടി ചെയ്യുന്നതെല്ലാം സ്നേഹപൂർവ്വമായ സേവനമാണ്. നാം പതിവായി നേരിടുന്ന മറികടക്കാനാവാത്ത പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ട്. എന്നാൽ യേശു സ്വർഗ്ഗത്തിൽ നമുക്കായി കാത്തുവച്ചിരിക്കുന്ന പ്രതിഫലത്തോട് താരതമ്യപ്പെടുത്തുമ്പോൾ, നമുക്ക് ഈ ലോകത്തിൽ നേരിടുവാൻ കഴിയാത്തതായി ഒന്നുമില്ല. ഇതിനുള്ള കാരണം നമ്മൾ ഒരു വലീയ പ്രതിഫലത്തിനായി സേവിക്കുന്നു എന്നതാണ്. ഒരു ദിവസം നമ്മെ യേശുവിന്റെ അടുക്കലേയ്ക്ക് സ്വാഗതം ചെയ്യുവാനും നല്ലവനും വിശ്വസ്തനുമായ ദാസനേ എന്ന് വിളിക്കുവാനും നമ്മുടെ കർത്താവ് വളരെ പ്രതിക്ഷയോടെ കാത്തിരിക്കുകയാണ്. ആകയാൽ നമ്മുടെ കഷ്ടങ്ങളെ സാരമില്ലാ എന്ന് എണ്ണാം.
പ്രാർത്ഥന
പ്രീയ യേശുവേ,
ഈ ലോകത്തിലെ കഷ്ടങ്ങൾ സാരമില്ല നല്ലവനും വിശ്വസ്ഥനുമായ ദാസനേ എന്ന വിളികേൾക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
