“വഴിപാടുകള്‍”
വചനം
സംഖ്യാപുസ്തകം 7 : 10
യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.
നിരീക്ഷണം
മരുഭൂമിയിലെ സമാഗമനകൂടാരം പൂർത്തിയായ ശേഷം, മോശ സമാഗമനകൂടാരവും അതിനകത്തുള്ള എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്തു. യാഗപീഠം അഭിഷേകം ചെയ്യപ്പെട്ടതിനുശേഷം, യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ നിന്നുള്ള ഓരോനേതാവ് തുടർച്ചയായി പന്ത്രണ്ട് ദിവസത്തേക്ക് ഒന്നിനുപുറകെ ഒന്നായി പ്രതിഷ്ഠെക്കുള്ള വഴിപാട് കൊണ്ടുവരുവാൻ കല്പിച്ചു. ജീവിതത്തിന്റെ എല്ലാ മേഘലകളിലും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കണം എന്ന് അവരെ ഗ്രഹിപ്പിക്കേണ്ടതിനായിരുന്നു.
പ്രായോഗികം
പഴയ നിയമത്തിലെ യാഗപീഠം ജനം ദൈവവുമായി ഒത്തു ചേരുന്ന സ്ഥലമായി പ്രതിനിധീകരിക്കുന്നു. യിസ്രായേലിന്റെ ആത്മീയ ചരിത്രത്തിന്റെ ബാക്കി ഭാഗങ്ങളിൽ എല്ലാം യഹോവയ്ക്ക് വഴിപാടുകള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചായിരുന്നു. യിസ്രായേൽ ജനത്തിന്റെ ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം നൽകണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നുരുന്നു. ഇന്ന്, ക്രിസ്തീയ നേതൃത്വങ്ങള്‍ നാം ദൈവത്തിന് വഴിപാടുകള്‍ നൽകണം എന്ന് പറയുന്നുണ്ട്, എന്നാൽ നാം യേശുവിന് നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാതെ പിന്നോട്ട് തള്ളുകയാണോ ചെയ്യുന്നത് എന്ന് ശ്രദ്ധിക്കുന്നില്ല. മത്തായി 6:33 ൽ നമ്മോട് പറയുന്നു, ആദ്യം അവന്റെ രാജ്യവും നീതിയും അനേഷിപ്പീൻ അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്ക് നൽകും. നാം നമ്മുടെ വഴിപാടുകളുമായി ദൈവ സന്നിധിയിൽ വരുമ്പോള്‍ നമ്മുടെ ഹൃദയം യേശുവുമായുള്ള ബന്ധത്തിൽ എവിടെയാണ് എന്ന് നമ്മെ തന്നെ ശോധന ചെയ്യുക. നാം നമ്മുടെ ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്താൽ ദൈവം നമ്മെ ഒന്നാം സ്ഥാനത്തുകൊണ്ടുവരും.
പ്രാർത്ഥന
പ്രീയ യേശുവേ,
യാഗം അർപ്പിക്കുവാൻ വരുമ്പോള്‍ എന്റെ ഹൃദയം അങ്ങയിൽ നിറഞ്ഞിരിക്കുവാനും അങ്ങേയ്ക്ക് എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ