“വാഗ്ദത്തം ചെയ്തത് ആരെന്ന് ഓർക്കുക”
വചനം
എബ്രായർ 10 : 23
പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.
നിരീക്ഷണം
സുവിശേഷത്തിനുവേണ്ടി ജീവിതത്തിൽ ദുഷ്കരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഓരോ വിശ്വാസിയും അതിൽ ഉറച്ചുനിൽക്കണമെന്ന് എഴുത്തുകാരൻ ഓർമ്മിപ്പിക്കുന്നു. പ്രത്യാശയോടെ കാത്തിരിക്കുക, കാരണം, നമുക്ക് നിത്യജീവൻ വാഗ്ദാനം ചെയ്ത യേശു തന്റെ വാഗ്ദത്തം പാലിക്കുവാൻ വിശ്വസ്ഥനാണ്.
പ്രായോഗീകം
നാം ഒരു കരാറിൽ ഒപ്പിടുമ്പോഴെല്ലാം ഒപ്പിട്ട മറ്റേയാൾ അത് ചെയ്യുമെന്ന് പ്രതീക്ഷിച്ച് കരാർ അവസാനിക്കും വരെ കാത്തിരിക്കുന്നു. എന്നാൽ പലമനുഷ്യരും തങ്ങളുടെ കരാർ ലംഘിക്കുന്നതായി നമുക്ക് കാണുവാൻ കഴിയും. എന്നാൽ നമ്മുടെ വിശ്വാസത്തന്റെ കാര്യത്തിൽ ആരാണ് നമ്മോട് വാഗ്ദത്തം ചെയ്തതെന്ന് ഓർക്കുക. നാം ഈ ലോകത്തിലെ ഏതെങ്കിലും പ്രഭുക്കന്മാരുമായിട്ടല്ല നമ്മുടെ വിശ്വാസത്തിന്റെ കരാറിൽ ഒപ്പിട്ടത് മറിച്ച് ആ പ്രബഞ്ചത്തിന്റെ സ്രിഷ്ടാവായ യേശുവുമായിട്ടാണ് എന്ന സത്യം മറക്കരുത്. നാം ജീവിക്കുന്ന കാലത്ത് ദൈവത്തോടുള്ള വാഗദ്ത്തം ലംഘിക്കുന്നതിനായി സങ്കൽപ്പിക്കുവാൻ പോലും കഴിയില്ല. മാതാപിതാക്കൾപോലും അവരുടെ കുഞ്ഞുങ്ങളോടുള്ള വാഗ്ദത്തങ്ങൾ ലംഘിക്കുന്നു. എന്നാൽ നമ്മുടെ നിത്യജീവന്റെ പ്രതീക്ഷയുടെ കാര്യം വരുമ്പോൾ ആരാണ് വാഗ്ദത്തെ ചെയ്തെന്ന് ഓർക്കുക. അത് നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവാണ്. യേശു ഒരിക്കലും കരാർ പൂർത്തീകരിക്കുന്നതിൽ പരാജയപ്പെട്ടിട്ടില്ല ആകയാൽ ഉറപ്പും ധൈര്യവും ഉള്ളവരായി യേശുവിനോട് ചേർന്ന് വസിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
വാഗ്ദത്തം ചെയ്ത അങ്ങ് വിശ്വസ്ഥനാണെന്ന് ഞാൻ അറിയുന്നു. ആകയാൽ അങ്ങയിൽ വിശ്വസിച്ച് അവസാനം വരെ കാത്തിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
