Uncategorized

“വിശ്വസിക്കുവാൻ അധിക സമയമെടുക്കരുത്”

വചനം

യോഹന്നാൻ 2 :   22

അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.

നിരീക്ഷണം

താൻ ആരാണെന്ന് തെളിയിക്കുവാൻ ഒരു അടയാളം ആവശ്യപ്പെട്ട അവിശ്വാസികളായ യഹൂദന്മാരോട് യേശു മുമ്പ് പറഞ്ഞിരുന്നു, ഈ മന്ദിരം ഇടിച്ചുകളയൂ മൂന്നു ദിവസത്തിനുള്ളിൽ ഞാൻ അത് പുനർനിർമ്മിക്കും. അവൻ തന്റെ കുരിശുമരണത്തെയും പുനരുത്ഥാനത്തെയും പരാമർശിക്കുകയായിരുന്നു ചെയ്തത്. മൂന്ന് വർഷത്തിനുശേഷം യേശു പറഞ്ഞതുപോലെ സംഭവിച്ചു. അങ്ങനെ സംഭവിച്ചപ്പോൾ ഈ വേദ ഭാഗം പറയുന്നത് യേശു ആരാണെന്ന് അവന്റെ ശിഷ്യന്മാർ ഒടുവിൽ വിശ്വസിച്ചു എന്ന്.

പ്രായോഗീകം

ഈ ശിഷ്യന്മാരെപ്പോലെ ഇത്രയധികം ധീരരും ആത്മീയമായി അന്ധരുമായി തീർന്നത് നമുക്ക് സങ്കൽപ്പിക്കുവാൻ കഴിയുമോ?  അവർ അത്ഭുതങ്ങൾ ഒന്നിനു പുറകെ ഒന്നായി കണ്ടു, അതിൽ നിരവധി പോരെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു, എന്നിട്ടും യേശു ആരാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. തുടക്കം മുതൽ തന്നെ അവരെല്ലാവരും യേശുവിൽ വിശ്വസിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കുവാൻ കഴയിമോ? അപ്പോസ്ഥലനായ പൗലോസ് തിമത്തിയോസിന് മുന്നറിയിപ്പ് നൽകിയതുപോലെ തീർച്ചയായും നാം ഇപ്പോൾ ദുർഘട സമയത്താണ് ജീവിക്കുന്നത്. ശത്രുവിന് പ്രയോഗിക്കുവാൻ കഴിയുന്ന എല്ലാ ദുഷ്ട തന്ത്രങ്ങളും നമ്മുടെ മേൽ ചുമത്തിക്കെണ്ടിരിക്കുന്നു. യേശുവിനെ അനുഗമിക്കുന്നവരായ നാം യേശഉവിന്റെ അത്ഭുത പ്രവർത്തികളെ വിശ്വസിക്കുവാൻ അധിക സമയം എടുക്കരുത് എന്നതാണ് ഈ ദൈവ വചനം കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ എപ്പോഴും വിശ്വസിപ്പാനും ആശ്രയിപ്പാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x