Uncategorized

“വിശ്വസ്തതയുടെ വഴി”

വചനം

സങ്കീർത്തനം 119 : 30

വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വെച്ചിരിക്കുന്നു.

നിരീക്ഷണം

ദൈവമുമ്പാകെ താൻ തിരഞ്ഞെടുത്തത് വിശ്വസ്ഥതയുടെ വഴി ആണെന്ന് ദാവീദ് രാജാവ് തന്റെ എല്ലാ ജനത്തെയും അറിയിച്ചു. സർവ്വശക്തന്റെ നിയമങ്ങൾക്കയി ഓടുക എന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നു.

പ്രായോഗികം

ദാവീദ് ഇപ്രകാരം എഴുതിയപ്പോൾ അദ്ദേഹം യിസ്രായേലിന്റെ രാജാവായി രാജ്യം ഭരിക്കുകയായിരുന്നു. ദാവീദ് രാജാവ് തന്റെ ഭരണകാലത്ത് അദ്ദേഹത്തെ ദയയുള്ള സ്വേച്ഛാധിപതി എന്ന് മിക്കപ്പോഴും വിളിച്ചിരിന്നു. അദ്ദേഹം യിസ്രായലിന്റെ രാജാവെന്ന നിലയിൽ പൂർണ്ണമായി രാജ്യം ഭരിച്ചിരുന്നു. ആ സമയത്ത് താൻ വിശ്വസ്തതയുടെ വഴി തിരഞ്ഞെടുത്തു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ തന്റെ രാജ്യത്തിലെ ജനങ്ങളും അങ്ങനെ ആയിരിക്കണെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇന്ന് അധികാരത്തിലിരിക്കുന്നവരിൽ ആരാണ് അവരുടെ അധികാരത്തിൻ കീഴിലുള്ളവരോട് ഇപ്രകാരം ആവശ്യപ്പെടുന്നത്? ചിലകാര്യങ്ങൾ ആവശ്യപ്പെടുന്നതിനേക്കാൾ കല്പിക്കുകയാണ് വേണ്ടത്. പരസ്പരം വിശ്വസ്തരായി നിലകൊള്ളുമ്പോൾ മാത്രമേ ഭരണത്തിൻ കീഴിലുള്ള ജനങ്ങൾ എന്ന നിലയിൽ നമുക്ക് പരസ്പരം ഐക്യതയോടെ നിൽക്കുവാൻ കഴിയൂ. ഇനി അല്പകാലമേയുള്ളൂ കർത്താവിന്റെ വരവിന് ആകയാൽ നാം ഓരോരുത്തരും വിശ്വസ്തയുടെ വഴി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

വിശ്വസ്തയോടെ എന്റെ ക്രിസ്തീയ ജീവിതം നയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x