“വിശ്വാസവും നീതിയും”
വചനം
ഉല്പത്തി 15 : 6
അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവൻ അവനു നീതിയായി കണക്കിട്ടു.
നിരീക്ഷണം
അബ്രഹാമിന് മക്കൾ ഇല്ലായിരുന്നു, പക്ഷേ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ സന്തതികൾ ഉണ്ടാകുമെന്ന് ദൈവത്തിൽ നിന്ന് ഒരു വാഗ്ദത്തം ഉണ്ടായിരുന്നു. ആ വാഗ്ദത്തത്തിൽ അവൻ വിശ്വസിച്ചപ്പോൾ ദൈവം അബ്രഹാമിനെ നീതിമാനായ ഒരു മനുഷ്യനായി കണ്ടു, വിശ്വാസത്താൽ നീതിമാനായി തീർന്നു.
പ്രായോഗീകം
ഉല്പത്തി പുസ്തകത്തിലെ ഈ വേദഭാഗം വേദപുസ്തകത്തിലുടനീളം ആവർത്തിക്കുന്നതായി നമുക്ക് കാണാം. സങ്കീർത്തനങ്ങൾ, റോമർ, ഗലാത്യർ, എബ്രായർ, യാക്കോബ് എന്നിവരെല്ലാം ഈ ഭാഗത്തെ പരാമർശിച്ചിരിക്കുന്നു, എന്തുകൊണ്ട്? ഒരു പുരുഷനോ, സ്ത്രീയോ ദൈവത്തിൽ വിശ്വസിക്കുവാൻ തീരുമാനിക്കുമ്പോൾ, ദൈവം ഉടനെ തന്നെ അവരിൽ ദൈവത്തിന്റെ നീതി കണക്കിടും. യേശുവിനെ സ്വീകരിക്കുക എന്നത് യേശുവിന്റെ അനുയായി ആയി തുടക്കുംകുറിക്കുക എന്നത് മാത്രമാണ്. അതുപോലെ തന്നെ ദൈവത്തിൽ വിശ്വസിക്കുമ്പോൾ തന്നെ ദൈവത്തിന്റെ നീതിക്ക് പാത്രരായി തീരുന്നു എന്നതാണ് സത്യം. നാം എന്തു ചെയ്യുന്നു എന്നല്ല, നാം ആരെ വിശ്വസിക്കുന്നു എന്നതാണ് കാര്യം. നോഹയ്ക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു, അതുമൂലം അവന് ദൈവത്തിൽ നിന്ന് അനുഗ്രഹം ലഭിച്ചു, പക്ഷേ ദൈവത്തിൽ നിന്നുള്ള വാഗ്ദത്തത്തിൽ ആദ്യം വിശ്വസിച്ചത് അബ്രഹാം ആയിരിക്കാം. ദൈവം അതിനെ ഒരു ശാശ്വത ഉടമ്പടി എന്ന് പറയുന്നു. അബ്രഹാം വിശ്വസിച്ചു അത് നീതിക്കായി കണക്കിട്ടു. വിശ്വസിക്കുന്നവന് ദൈവത്തിന്റെ നീതി വെളിപ്പെടുത്തുന്ന ഈ ദൈവത്തിൽ ഉറപ്പോടെ വിശ്വസിച്ച് നീതിപ്രാപിക്കുവാൻ നമുക്ക് തയ്യാറാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു അത് എനിക്ക് നീതിക്കായി കണക്കിടേണമേ. ആമേൻ
