Uncategorized

“വിശ്വാസികൾക്കായുള്ള പ്രാർത്ഥന” 

വചനം

യൂദാ  1  :   2

നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ.

നിരീക്ഷണം

അപ്പോസ്ഥലനായ യൂദാ എല്ലായിടത്തുമുള്ള വിശ്വാസികൾക്കുവേണ്ടി ഈ ഹ്രസ്വ ലേഖനം എഴുതി. കരുണയും സമാധാനവും സ്നേഹവും സമൃദ്ധിയായി നമ്മടെ മേൽ ഉണ്ടാകേണമേ എന്ന അത്ഭുതകരവും പ്രോത്സാഹ ജനകവുമായ ഒരു പ്രാർത്ഥനയോടെ കത്ത് ആരംഭിച്ചിരിക്കുന്നു.

പ്രായോഗീകം

മറ്റു വിശ്വാസികൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ നാം എന്താണ് പ്രാർത്ഥിക്കുന്നത്? പലപ്പോഴും, നാം ശ്രദ്ധാലുക്കളല്ലെങ്കിൽ, അവരുടെ ജീവിതത്തിൽ നമുക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങൾക്കുവേണ്ടിയാണ് നാം പ്രാർത്ഥിക്കുന്നത്. അല്ലെങ്കിൽ ബലഹീനതയോ കുറവോ ആയി നാം കാണുന്ന കാര്യങ്ങളെ അവർ മറികടക്കണമെന്നും പ്രാർത്ഥിക്കുന്നു. യൂദയ്ക്ക് അതൊന്നും ഉണ്ടാകുമായിരുന്നില്ല. ഈ ചെറിയ കത്തിൽ വിശ്വാസികൾക്ക് എന്ത് ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നതിനുമുമ്പ്, നമ്മുടെ സ്നേഹനിധിയായ സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്ന് അവർക്കും നമുക്കും കരുണ, സമാധാനം, സ്നേഹം എന്നിവ സമൃദ്ധമായി ലഭിക്കണമെന്ന് അദ്ദേഹം ആദ്യം പ്രാർത്ഥിച്ചു. വായനക്കാരന് യൂദ ഏറ്റവും ഉയർന്ന നന്മ ലഭിക്കണമെന്ന് ആഗ്രഹിച്ചു. യഥാർത്ഥ ക്രിസ്തീയ സ്നേഹം എന്നതാണല്ലോ നാം ആഗ്രഹിക്കുന്നത്?  നമ്മുടെ സഹ ക്രിസ്തീയ സഹോദരന്മാർക്ക് ഏറ്റവും നല്ലത് ചെയ്യുവാൻ തീരുമാനിക്കുന്നത് സ്നേഹമല്ലേ? പലപ്പോഴും നാം നമ്മുടെ സഹോദരങ്ങൾ നരകത്തിൽ ചെന്നുപെടും എന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല മറിച്ച് അടുത്ത ആഴ്ചവരെ ആവർ എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരാളുടെ ഹൃദയത്തിൽ ഏറ്റവും ഉയർന്ന നന്മയാണ് സ്നേഹം ആഗ്രഹിക്കുന്നത്, മാത്രമല്ല അത് ആ സുഹൃത്തിനെ വഴിയിൽ സഹായിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും നമ്മുടെ പ്രാർത്ഥന എങ്ങനെ ആരംഭിക്കണമെന്ന് അറിയുവാൻ യൂദയുടെ പ്രാർത്ഥന നമ്മെ നഹായിക്കും, കാരണം അത് എല്ലാ വിശ്വാസികൾക്കും വേണ്ടിയുള്ള ഒരു പ്രാർത്ഥനയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ള സഹവിശ്വാസികളുടെ നന്മയും കരുണയും ദൈവസ്നേഹവും വർദ്ധിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x