“വർഷത്തിൽ ഓരിക്കൽ മാത്രമോ?”
വചനം
ലേവ്യാപുസ്തകം 16 : 34
സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ ചെയ്തു.
നിരീക്ഷണം
വർഷത്തിലൊരിക്കൽ യിസ്രായേലിലെ മഹാപുരോഹിതൻ അതിവിശുദ്ധസ്ഥലത്ത് പ്രവേശിച്ച് യിസ്രായേലിന്റെ പാപപരിഹാരത്തിനായി ബലി അർപ്പിക്കുമായിരുന്നു. യിസ്രായേല്യരെ സംബന്ധിച്ചിടത്തോളം, അത് ഉപവാസത്തിന്റെയും വിലാപത്തിന്റെയും അനുതാപത്തിന്റെയും സമയമായിരുന്നു. അതിനുശേഷം, ആളുകൾക്ക് വലിയ ഒരു സന്തോഷവും, ആശ്വാസവും ലഭിക്കുമായിരുന്നു.
പ്രായോഗീകം
പഴയനിയമത്തിലെ പാപപരിഹാര ദിനത്തെക്കുറിച്ച് പഠിക്കുമ്പോൾ മനസ്സിലാക്കുവാൻ കഴിയുന്ന കാര്യം വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന ഒരു കാര്യം എന്നതാണ്. എന്നാൽ ചില പാപങ്ങൾക്ക് ആളുകൾ വർഷത്തിന്റെ മറ്റുദിനങ്ങളിലും യാഗങ്ങൾ അർപ്പിച്ചിരുന്നു. എന്നാൽ ആളുകൾക്ക് അവരുടെ കുറ്റബോധവും പാപഭാരവും ഒരു വർഷം വരെ വഹിക്കുക എന്നത് അധികമായിരുന്നിരിക്കണം. എന്നാൽ പുതിയനിയമ വിശ്വാസികളായാ നാം യേശുവിനോട് വളരെ നന്ദിയുള്ളവരായിരിക്കണം കാരണം, യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗം നിമിത്തം നമ്മുടെ പാപത്തിന് അന്തിമമായ ഒരു പാപ പരിഹാരം ഉണ്ടായി. ശുദ്ധീകരണത്തിനായി നാം കാത്തിരിക്കേണ്ടതില്ല, കാരണം നമുക്ക് ഇപ്പോൾ ധൈര്യത്തോടെ ദൈവത്തിന്റെ സിംഹാസനത്തിലേയ്ക്ക് അടുത്ത് ചെന്ന് നമ്മുടെ അപേക്ഷകൾ കഴിക്കുവാൻ കഴിയുമെന്ന് എബ്രായർ 4:16 ൽ പറയുന്നു. യേശു നിമിത്തം നമുക്കോരോരുത്തർക്കും എപ്പോൾ വേണമെങ്കിലും കർത്താവിന്റെ സന്നിധിയിലേയ്ക്ക് ഓടിച്ചെന്ന കർത്താവേ എന്നെ ശുദ്ധീകരിക്കേണമേ എന്ന് പറയുവാൻ കഴിയും. അതിന് അനുവദനീയമായ ഒരു നിശ്ചിത സമയം ഇല്ല, എപ്പോൾ വേണമെങ്കിലും ശരിയായ സമയമാണ്. ആകയാൽ ഇപ്പോൾ തന്നെ സുപ്രസാധകാലം ഇപ്പോഴാകുന്ന രക്ഷാദിവസം. ഇപ്പോൾ തന്നെ കർത്താവിനോട് പാപം ഏറ്റു പറഞ്ഞ് ക്ഷമപ്രാപിക്കുവാൻ തയ്യാറാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ എല്ലാ പാപവും പോക്കി എന്നെ ശുദ്ധീകരിക്കുമാറാകേണമേ. ആമേൻ
