Uncategorized

“ശരിക്കും ബഹുമാനമാണോ ആവശ്യം?”

വചനം

മത്തായി 5 : 11

എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.

നിരീക്ഷണം

കർത്താവായ യേശുക്രിസ്തുവിന്റെ പ്രസിദ്ധമായ “ഗിരിപ്രഭാഷണത്തിൽ” നിന്നുള്ള വാക്കുകളാണിത്. നാം ഭൂമിയിൽ ക്രിസ്തുവിന്റെ നാമത്തിനുവേണ്ടി അപമാനിക്കപ്പെടുമ്പോൾ സ്വർഗ്ഗത്തിൽ അനുഗ്രഹിക്കപ്പെടുമെന്ന് യേശു വ്യക്തമാക്കുന്നു. പഴയനിയമ പ്രവാചകന്മാർക്കും അങ്ങനെ തന്നെ സംഭിച്ചു എന്ന് 12-ാം വാക്യത്തിൽ പറയുന്നു, (നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ).

പ്രായോഗികം

ഇന്നത്തെ നമ്മുടെ സംസ്ക്കാരത്തിൽ ബഹുമാനം എന്ന ആശയം വളരെ വലുതാണ്. ഇന്ന് ആരോടെങ്കിലും കാണിക്കുന്ന അനാദരവ്, അപമാനിക്കപ്പെടുന്ന ആളിൽ നിന്നും മാത്രമല്ല അതു കാണുന്നവരിൽ നിന്നും വലീയ പ്രതികരണം ഉണ്ടാകും. എന്തുകൊണ്ട് ഇങ്ങനെ അനാദരവ് എറ്റുവാങ്ങുന്നവരിൽ നിന്നും ഇങ്ങനെയുള്ള മുറവിളി ഉണ്ടാകുന്നു?  നാം അപമാനിക്കപ്പെടുന്നത് അനുഗ്രഹമാണെന്ന് തിരിച്ചറിയന്നവർക്ക് ഒരിക്കലും അതൊരു വെല്ലുവിളി അല്ല. അങ്ങനെ നാം ആകണമെങ്കിൽ നാം സ്വർഗ്ഗത്തിന്റെ ഭരണത്തിനും മൂല്യങ്ങൾക്കും കീഴിൽ ജീവിക്കുന്നവരായിരിക്കണം. അപമാനങ്ങൾ ഉടനടി ഉണ്ടാകുന്നു അതേസമയം അനുഗ്രഹങ്ങൾ പല തരത്തിൽ കാലക്രമേണ ഉണ്ടാകുന്നു. സത്യത്തിൽ തൽക്ഷണ അപമാനത്തിൽ നിന്ന് എനിക്ക് സ്വർഗ്ഗത്തിലെ ദീർഘകാല അനുഗ്രഹങ്ങൾ ലഭിക്കുവാൻ ആഗ്രഹിക്കുന്നു. കാരണം എനിക്കുവേണ്ടി യേശുക്രിസ്തു സഹിച്ച അപമാനത്തെ ഓർത്താൽ ഈ ലോക ബഹുമാനത്തിന് എന്തുവില?

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എനിക്കുവേണ്ടി സഹിച്ച പ്രഹരങ്ങളെയും അപമാനങ്ങളെയും കുറിച്ച് ഓർത്താൽ ഈ ലോകത്തിൽ എനിക്ക് എന്തെങ്കിലും ബഹുമാനം ലഭിക്കണം എന്ന് ആഗ്രഹിക്കുന്നില്ല. എന്നാൽ സ്വർഗ്ഗീയ അനുഗ്രഹങ്ങൾ ആവശ്യമാണ് അതിന് ഞാൻ അങ്ങേയ്ക്കുവേണ്ടി അപമാനം സഹിക്കുവാൻ സമർപ്പിക്കുന്നു. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x