“ശരിയായ ദൈവഭയം”
വചനം
ആവർത്തനം 2 : 25
നിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിങ്കീഴെങ്ങും ഉള്ള ജാതികളുടെ മേൽ വരുത്തുവാൻ ഞാൻ ഇന്നു തന്നേ തുടങ്ങും; അവർ നിന്റെ ശ്രുതി കേട്ടു നിന്റെ നിമിത്തം വിറെക്കുകയും നടുങ്ങുകയും ചെയ്യും.
നിരീക്ഷണം
മോശ മരുഭൂമിയിൽ നാല്പതു വർഷം ആടുകളെ മേയ്ച് നടന്നു, അതിന്റെ അവസാനം ദൈവം മേശയ്ക്ക് പ്രത്യക്ഷനയി അവനോട്, നിന്റെ നാമം കേള്‍ക്കുമ്പോള്‍ ജാതികള്‍ക്ക് പേടിയും ഭയവും ഞാൻ വരുത്തും, അവർ നിന്റെ നാമം കേട്ട് വിറെക്കുകയും നടുങ്ങുകയും ചെയ്യുന്ന കാലം വരും എന്ന് അരുളിചെയ്തു.
പ്രായോഗികം
യഥാർത്ഥ ഭയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ വേദ ഭാഗം ആണ് ചിന്തിക്കേണ്ടത്. യിസ്രായേൽ ജനം കനാൻ ദേശത്തോട് അടുക്കുമ്പോള്‍ ദൈവം മേശയോട് നിന്റെ പേർ പറയുമ്പോള്‍ നിന്റെ ശത്രുക്കള്‍ക്ക് ഞാൻ ഭയം വരുത്തും. തീച്ചയായും ദൈവം അപ്രകാരം തന്റെ വാഗ്ദത്തം നിവർത്തിച്ചു. വിശ്വാസികളായ ദൈവമക്കളേ മുമ്പെങ്ങുമില്ലാത്തവിധം പ്രർത്ഥിക്കുവാനും, ആരാധിക്കുവാനും, മധ്യസ്ഥത വഹിക്കുവാനും ഉള്ള സമയമാണിത്. നാം ആയിരിക്കുന്ന ഈ കൃപാ യുഗത്തിൽ ദൈവത്തിന്റെ സ്നേഹം നാം നന്നായി അനുഭവിച്ച് അറിയുന്ന സമയമാണിത്, അല്ലാതെ പേടിച്ച് പിൻമാറേണ്ട സമയം അല്ല. ഈ കാലഘട്ടത്തിൽ നമുക്ക് ചെയ്യുവാൻ കഴിയുന്നതെല്ലാം ചെയ്താൽ നമ്മുടെ പിതാവായ യേശുക്രിസ്തു തനിയ്ക്ക് ചെയ്യുവാനുള്ളതെല്ലാം താൻ ചെയ്യും. ദൈവത്തിന്റെ പൈതലെ, രക്ഷയുടെ സന്ദേശം നിരസിക്കുന്നവരുടെ ജീവിതത്തിൽ ശരിയായ ദൈവഭയം വരേണ്ടതിന് പ്രാർത്ഥിക്കേണ്ട സമയം ആണിത്. ദൈവഭയം വരുമ്പോള്‍ ദൈവ വേലയ്ക്ക് വിപരീതമായി നൽക്കുന്നവർ നശിക്കുകയല്ല എന്നാൽ അതിൽ നിന്ന് പിൻതിരിഞ്ഞ് അവർക്ക് മാനസാത്തരം ഉണ്ടാകും. അങ്ങനെ ആകുമ്പോള്‍ നമ്മുടെ പ്രവർത്തികള്‍ പൂർണ്ണമാകും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ചുറ്റുമുള്ളവർക്ക് യഥാർത്ഥ ദൈവ ഭയം വരുത്തേണമേ. ദൈവഭയത്തോടുകൂടെ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ