Uncategorized

“സ്വന്തം തെറ്റ് ഗൃഹിക്കാത്തവർ”

വചനം

സങ്കീർത്തനം 36 : 2

തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.

നിരീക്ഷണം

ദാവീദ് രാജാവ് ദുഷ്ടന് തന്റെ ഹൃദയത്തിൽ പാപാദേശമുണ്ട് എന്ന് ഈ സങ്കീർത്തനത്തിന്റെ ആദ്യ വാക്യത്തിൽ എഴുതി. കാരണം ദുഷ്ടന്മാർ ദൈവത്തെ ഭയപ്പെടാത്തതിനാൽ അവർ തങ്ങളുടെ സ്വന്തം പാപത്തെ വെറുക്കാൻപോലും കഴിയാത്തവിധം തങ്ങള്‍ക്ക് തന്നെ മതിപ്പുളവാക്കുന്നു.

പ്രായോഗികം

ദാവീദ് രാജാവ് ഇവിടെ വ്യക്തിപരമായ നേട്ടങ്ങളോടുള്ള സ്വന്തം ഇഷ്ടത്താൽ സ്വയം ആഹ്ലാദിക്കുന്നവരെക്കുറിച്ചാണ് വിവരിക്കുന്നത്. അവർ തങ്ങളുടെ സഹവാസംകൊണ്ട് മറ്റുള്ളവരെ വെറുപ്പിച്ചു കാരണം അവർ തങ്ങളുടെ സ്വന്തം വിഡ്ഢിത്തം കാണുന്നത് അസാധ്യമാണ്. ഇത്തരക്കാർക്ക് ഒരിക്കലും തങ്ങളുടെ സ്വന്തം ജീവിത്തെ യഥാർത്ഥമായി കാണുവാൻ മനസ്സുണ്ടാവുകയില്ല. ഇങ്ങനെയുള്ളവർക്ക് സംഭവിക്കുന്നത് തങ്ങളെതന്നെ താഴ്ത്തുവാൻ യേശുക്രിസ്തു പറഞ്ഞ വചനത്തിന് കീഴ്പ്പെടുവാൻ കഴിയാതെപ്പോകുന്നു എന്നതാണ്. എന്നാൽ അങ്ങനെയുള്ളവരെയും യേശുക്രിസ്തു കാത്തിരിക്കുന്നു.  തങ്ങളെത്തന്നെ ഉയർത്താതെ തന്നെത്താൻ താഴ്ത്തുവാൻ ഇടയാകണം. തന്റെ തെറ്റുകളെക്കുറിച്ച് ഗൃഹിച്ച് അവയെ ഏറ്റു പറഞ്ഞ് ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെത്തനെ താഴ്ത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. മറഞ്ഞിരിക്കുന്ന തെറ്റുകളെപോക്കി എന്നെ ശുദ്ധീകരിക്കേണമേ. ആമേൻ