“ശലോമോന്റെ വിജയകഥ”
വചനം
സദ്യശ്യവാക്യം 2 : 7
അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ.
നിരീക്ഷണം
വിജയം സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒരിടം ദൈവത്തിനുണ്ടെന്ന് ശലോമോൻ രാജാവ് എഴുതിയിരിക്കുന്നു. നേരായ വഴിയിൽ നടക്കുന്നവർക്ക് തന്റെ ജിവഭണ്ഡാരത്തിൽ നിന്ന് ദൈവം ഉദാരമായി നൽകുന്നു.
പ്രായോഗീകം
നേരുള്ള അല്ലെങ്കിൽ നീതിമാനായ എന്ന് വാക്കിന് സദാചാരബോധമുള്ള, നിയമപരമായ, ധാർമ്മികമായ, മനഃസ്സാക്ഷിക്ക് അനുസൃതമായി പ്രവർത്തിക്കുന്ന സത്യസന്ധനായ എന്നിങ്ങനെ പല അർത്ഥങ്ങളുണ്ട്. ഇനിയും പലതും പറയാമെങ്കിലും നേരേയുള്ള എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു. ദൈവസന്നിധിയിൽ നേരോടെയും നീതിയോടെയും ജീവിക്കുന്നവർക്ക് തന്റെ പക്കലുള്ള വിജയത്തിന്റെ കലവറയിൽ നിന്ന് ദൈവം അനുഗ്രഹം നൽകുന്നു എന്നാണ് ശലോമോൻ പറയുന്നത്. പുതിയ നിയമപ്രകാരമുള്ള പ്രവചനം എന്നത് പ്രോത്സാഹനം നൽകുന്ന ഒരു വരമാണ്. അതിനാൽ ഇന്ന് ഇങ്ങനെ നിങ്ങളെക്കുറിച്ച് പ്രവചിക്കുവാൻ കഴിയും, വരാനിരിക്കുന്ന നാളുകളിൽ കർത്താവിന്റെ സന്നിധിയിൽ നേരോടെയും നീതിയോടെയും ജീവിക്കുന്ന ഒരു ജീവിതം നിങ്ങൾ നയിക്കും. അങ്ങനെ ജീവിക്കുമ്പോൾ അവിടുന്ന് തന്റെ വിജയത്തിന്റെ കലവറയിൽ നിന്ന് അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിത്തിൽ ചൊരിഞ്ഞുതരും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സഹായാത്താൽ നേരായ മാർഗ്ഗത്തിൽ നടക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
