Uncategorized

“സംതൃപ്തിയുടെ നാല് വശങ്ങൾ”

വചനം

യെശയ്യാ  30 :  15

യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മനന്തിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്കു മനസ്സാകാതെ: അല്ല;

നിരീക്ഷണം

ഈ ഭാഗത്ത് യെശയ്യാവ് യിസ്രായേലിന് വാഗ്ദത്ത നിവൃത്തിക്കുവേണ്ടുന്ന നാല് വശങ്ങളെക്കുറിച്ച് വിവരിക്കുന്നു. മാനസാന്തരവും, വിശ്രമവും രക്ഷയിലയേക്ക് നയിക്കുന്ന താക്കോലുകളാണെന്നും, ശാന്തതയിലും, ആശ്രയത്തിലുമാണ് നമ്മുടെ ശക്തി അടങ്ങിയിരിക്കുന്നതെന്നും വാഗ്ദത്ത നിവൃത്തിക്കുവേണ്ടുന്ന നാല് വശങ്ങൾ എന്ന് പ്രവാചകൻ വ്യക്തമാക്കുന്നു.

പ്രായോഗീകം

നിർഭാഗ്യവശാൽ, യിസ്രായേലിന്റെ ചരിത്രം പരിശോധിച്ചാൽ ആ കാലഘട്ടത്തിൽ ദൈവം വാഗ്ദത്തം ചെയ്ത ഈ നാല് കാര്യങ്ങൾ പ്രവാർത്തീകമാക്കുവാൻ യിസ്രായേലിന് കഴിഞ്ഞില്ല. യിസ്രായേൽ ജനങ്ങൾക്ക് തങ്ങളുടേതായതും ദൈവം പറഞ്ഞതിലും മെച്ചപ്പെട്ട ആശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ ആശയങ്ങൾ അവരെ അടിമത്വത്തിലേയ്ക്കും തകർച്ചയിലേയ്ക്കുമാണ് നയിച്ചത്. നാം യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ടവരും ശക്തി നിറഞ്ഞവരുമാണെന്ന ബോധത്തേക്കാൾ മികച്ചതായി മറ്റെന്താണ് വേണ്ടത്? സത്യത്തിൽ ജീവിത്തിലെ ഈ രണ്ട് കാര്യങ്ങളിലും ഉറപ്പുണ്ടെങ്കിൽ നാം വിജയിച്ചു. ഓരോ ദിവസവും നമുക്ക് എങ്ങനെ രക്ഷയും ശക്തിയും പ്രാപിക്കാം? ദൈവം അരുളിചെയ്യുന്നു, അനുതാപമുളള ഹൃദയത്തോടെ നിലകൊള്ളുക, ദൈവീക സമാധാനത്തിൽ ആശ്രയിച്ച് വിശ്രമിക്കുക. ഒപ്പം ശാന്തതയോടെ ജീവിക്കുക, യേശു നമ്മെ രക്ഷിക്കുമെന്ന് വിശ്വസിക്കുക. ഇവയാണ് സംതൃപ്തിയുടെ നാല് വശങ്ങൾ അതിൽ നിന്നും ആരും നമ്മെ വ്യതിചരിപ്പിക്കാതിരിക്കുവാൻ നാം ശ്രദ്ധിക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അനുതാപത്തോടും, വിശ്രമത്തോടും, ശാന്തതയോടും കൂടി എന്റെ ഈ ദിവസം ആരംഭിക്കുന്നു, കാരണം എന്റെ ജീവിതത്തിന്റെ എല്ലാ നിയന്ത്രണവും അങ്ങയിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ