Uncategorized

“സന്തോഷമുള്ള ഹൃദയം”

വചനം

സങ്കീർത്തനം 28 : 7

യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്ക് സഹായവും ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.

നിരീക്ഷണം

യിസ്രായേലിൽ ജീവിച്ചിരുന്നതിൽവച്ച് ഏറ്റവും മഹാനായ രാജാവായിരുന്നു ദാവീദ് രാജാവ്. അദ്ദേഹം പറയുകയാണ് തന്റെ ജീവിതത്തിലെ എല്ലാം എല്ലാമാണ് തന്റെ ദൈവമായ യഹോവ. അതുകൊണ്ട് തന്റെ ജീവിതത്തിലെ ഒരു ദിവസത്തിന്റെ അവസാനം സന്തോഷം നിറഞ്ഞ ഹൃദയം തനിയ്ക്ക് ഉണ്ടായിരുന്നു എന്ന് ഈ വചനത്തിൽ പറയുന്നു. ആയതുകൊണ്ട് അദ്ദേഹം ദൈവത്തെ സ്തുതി ഗീതങ്ങളാൽ പാടി സ്തുതിച്ചു.  

പ്രായോഗികം

ആത്യന്തികമായി, നമ്മുടെ ജീവതത്തിൽ യേശുക്രിസ്തു എല്ലാം എല്ലാം ആയിരിക്കണം. ദാവീദ് രാജാവിനെ സംബന്ധിച്ചിടത്തോളം, കർത്താവ് അവന്റെ എല്ലാം ആയിരുന്നു. അതുനിമിത്തം ദാവീദ് രാജാവിന്റെ ദിനചര്യ തുടങ്ങുന്നത് യേശുക്രിസ്തുവിനെ സ്തുതിച്ചുകൊണ്ടുള്ള ഒരു ഗാനത്തോടുകൂടി ആയിരുന്നു. അതുപോലെ ആ ദിവസം അവസാനിക്കുന്നതും ഹൃദയ സന്തോഷത്തോടും ദൈവത്തെ സ്തുതിക്കുന്ന പാട്ടോടും കൂടെ ആയിരുന്നു. നാം യേശുവിനെ സ്തുതിച്ച് മഹത്വപ്പെടുത്തികൊണ്ട് കിടന്നുറങ്ങുവാൻ പോയാൽ നമ്മുക്ക് നന്നായും കൂടുതലും ഉറങ്ങുവാൻ കഴിയും. അതുപോലെ മനസ്സു വിഷമിച്ചും രാവിലെ എഴുന്നേറ്റ് കൂടുതൽ കാര്യങ്ങള്‍ ചെയ്യുവാനുണ്ട് എന്ന് ചിന്തിച്ചുകൊണ്ട് കിടന്നാലും യേശുവിനെ സ്തുതിച്ചുകൊണ്ടാണ് കിടക്കുന്നതെങ്കൽ രാവിലെ ഹൃദയ സന്തോഷത്തോടും ദൈവത്തെ സ്തുതിക്കുന്ന പാട്ടോടും കൂടെ എഴുന്നേൽക്കവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് മറ്റുള്ളവരെപ്പോലെ നന്നായി പാടുവാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ കർത്താവിന് സ്തുതി പാടുമ്പോള്‍ എനിക്ക് വളരെ സന്തോഷം ലഭിക്കുന്നു. എന്നും എന്റെ കർത്താവിനെ പാടി സ്തിതിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ