“പറയുന്നതുപോലെ ചെയ്യുക”
വചനം
ലുക്കോസ് 11 : 46
അതിന്നു അവൻ പറഞ്ഞതു: “ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
നിരീക്ഷണം
ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച പ്രാത്സാഹനം നൽകുകയും, രോഗ ശാന്തിവരുത്തുകയും, ജനങ്ങളെ സ്നേഹിക്കുകയും, മരിച്ചവരെ ഉയർപ്പിക്കുകയും ചെയ്ത വ്യക്തി മാത്രമായിരുന്നില്ല യേശു. അവൻ ജനങ്ങളുടെ മുഖത്തു നോക്കി സത്യം വിളിച്ചു പറയുകയും ചെയ്തു എന്ന് ഈ വചനത്തിൽ നിന്ന് മനസ്സിലാക്കുവാൻ കഴിയും. ഇവിടെ യേശുക്രിസ്തു ശാസ്ത്രിമാരുടെ മുഖത്തുനോക്കി, നിങ്ങള്‍ ന്യായപ്രമാണം ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങളുടെ മേൽ വലീയ ഭാരം കയറ്റിവയ്ക്കുകയാണെന്നും അത് ജനങ്ങള്‍ക്ക് വളരെ അസഹനീയമാണെന്നും ഉള്ള സത്യം വിളിച്ചു പറഞ്ഞു. മാത്രമല്ല ഈ ന്യായപ്രമാണം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നവർ അവരെ അതു ചെയ്യുവാൻ ഒരു ചെറു വിരൽപോലും താങ്ങി സഹായിക്കുന്നില്ല എന്ന സത്യവും മുഖത്തുനോക്കി പറഞ്ഞശേഷം ശാസ്ത്രിമാരോടായി ഇപ്രകാരം പറഞ്ഞു ജനങ്ങളോട് കല്പിക്കുന്നത് നിങ്ങള്‍ തന്നെ ചെയ്യുക.
പ്രായോഗീകം
പറയുന്നതിനേക്കാള്‍ ചെയ്തുകാണിക്കുന്നതാണ് നേരായ മാർഗ്ഗം എന്ന് യേശു മാതൃക കാണിച്ചുതന്നിരിക്കുന്നു. മറ്റൊരു വിധത്തിൽപറഞ്ഞാൽ നാം പറയുന്നത് ആദ്യം നാം തന്നെ ചെയ്യുക അത് ഒരിക്കലും ഞാൻ പറയുന്നതു പോലെ ചെയ്യുക എന്ന രീതി ആയിരിക്കരുത്. പകരം ഞാൻ ചെയ്യുന്നതു പോലെ ചെയ്യുക എന്നായിരിക്കണം. നാം എല്ലാവരും നല്ല ട്രാഫിക് പോലീസുകാർ ആകുകയും, അത് ചെയ്യുന്നതിൽ അലസരുമായാൽ എന്തുഗുണം? എല്ലാ നിയമങ്ങളും ഉത്തരവുകളും കണ്ട് ക്ഷീണിതരായ ഒത്തിരി ജനങ്ങളെ നമുക്ക് കാണുവാൻ കഴിയും. ആ നിയമങ്ങളും ഉത്തരവുകളും വരുന്നത് സാധാരണക്കാരുടെയും സ്ത്രീകളുടെയും മുതുകിലാണ്. നാം ഇപ്പോള്‍ സാങ്കേതീകവിദ്യയുടെ കാലത്തേയ്ക്ക് മാറി എന്നത് ശരിതന്നെ, പക്ഷേ സാധാരണ കഠിനാധ്വാനികളായ ജനങ്ങള്‍ ലേകത്തിൽ ഇപ്പോഴും ഉണ്ടെന്ന കാര്യം നാം മറന്നു പോകരുത്. നാം മറ്റുള്ളവരെക്കാള്‍ മികച്ചവർ എന്ന് ചിന്തിക്കുമ്പോള്‍ തന്നെ നമ്മുടെ സ്വന്തം കാര്യവും നന്നായി ചെയ്യുവാൻ ശ്രമിക്കണം. കാരണം ദൈവ സന്നിധിയിൽ വലിയവർക്കും ചെറിയവർക്കും ഒരുപോലെ സ്ഥാനമുണ്ട്. നാം പറയുന്നതു പോലെ നമുക്ക് ചെയ്യുവാൻ ശ്രമിക്കാം അല്ലെങ്കിൽ യേശു ഉടനെ നമ്മുടെ മനഃസാക്ഷിയുടെ വാതിലിൽ മുട്ടുവാൻ ഇടയാകും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ പറയുന്നതു പോലെ ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ഞാൻ ചെയ്യാത്തത് മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുവാൻ എനിക്ക് ഇടവരരുതേ. മറ്റുളളവരുടെ ചുമലിൽ നിയമങ്ങളെന്ന ഭാരം കയറ്റാതെ പറയുന്ന നിയമങ്ങള്‍ അതുപോലെ ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ