Uncategorized

“സ്വയ നീതി വേണ്ടാ”

വചനം

ലുക്കോസ് 10 : 29

അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു:

നിരീക്ഷണം

ശാസ്ത്രിമാരിൽ ഒരുവൻ ഒരു ദിവസം യേശുവിനെ പരീക്ഷിക്കുവാൻ ഇപ്രകാരം ചോദിച്ചു, “നിത്യജീവൻ അവകാശമാക്കുവാൻ ഞാൻ എന്തു ചെയ്യണം”? എന്നാൽ അതേ ചോദ്യത്തിന് മറു ചോദ്യം ചോദിച്ചുകൊണ്ട് യേശു ഉത്തരം പറഞ്ഞു. യേശു അവനോട് “ദൈവ വചനം എന്തു പറയുന്നു”?  ആ മനുഷ്യൻ ആവർത്തനം 6:5-ൽ നിന്ന് ഉദ്ധരിച്ചുകൊണ്ട്, നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കുകയും തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്ന് ഉത്തരം പറഞ്ഞു. അതിന് യേശു “ഇതു ശരിയാണ്, അപ്രകാരം തന്നെ ചെയ്താൽ നീ ജീവക്കും. വാസ്ഥവത്തിൽ ഈ സത്യം അറിയാമായിരുന്നിട്ടും അവൻ സ്വയം നിതീകരിക്കുവാൻ ആഗ്രഹിച്ചു എന്ന് പ്രസ്തുത വചനത്തിൽ നിന്നും നമുക്ക് മനസ്സിലാകും. അതുകൊണ്ട് അവൻ പിന്നെയും യേശുവിനോട് ചോദിച്ചു അരാണ് എന്റെ അയൽക്കാരൻ?

പ്രായോഗീകം

യേശുവിനെ അനുഗമിക്കുന്നവർ എന്തെല്ലാം ചെയ്യണമെന്ന് ഒരു ലിസ്റ്റ് തയ്യാറാക്കുവാൻ നാം തീരുമാനിച്ചാൽ ആ ലിസ്റ്റ് ഒരിക്കലും  അവസാനിക്കുകയില്ല എന്ന് നമുക്ക് നല്ല ശമര്യാകാരന്റെ കഥയിൽ നിന്ന് മനസ്സിലാക്കാം. യേശുവിനെ അളക്കുവാൻ നമുക്ക് ആർക്കും കഴിയുകയില്ല, എന്നാൽ യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവർ അതിന് ഒരേ ഒരു മാർഗ്ഗമേയുള്ളു യേശുവിനെ വിശ്വാസത്താൽ ഉള്ളത്തിൽ സ്വീകരിക്കുകയും അവന്റെ കൃപ മാത്രമാണ് നമ്മെ താങ്ങി നിർത്തുന്നതെന്ന് ഉറപ്പിക്കുകയും ചെയ്യുക എന്നതാണ്. ചിലപ്പോഴൊക്കെ നമുക്കും ദൈവ വചനത്തിൽ വൈരുധ്യങ്ങള്‍ തോന്നാറുണ്ട്. ഉദാഹരണത്തിന് എബ്രായ ലേഖനത്തിൽ “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്” എന്ന് കാണുമ്പോള്‍ തന്നെ (എബ്രാ. 11:6) എന്നാൽ “പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമെന്ന്” (യാക്കോബ് 2:26) ൽ കാണുന്നു. രണ്ടും ശരിയാണ്, ഒന്ന് മറ്റൊന്നിനെ നിഷേധിക്കുന്നില്ല, എന്നാൽ ഇതെല്ലാം അരുളിചെയ്തവൻ എല്ലാം അറിയുന്നു, അവന്റെ എല്ലാ വചനങ്ങളും അതുപോലെ ചെയ്യുവാൻ നമുക്ക് പലപ്പോഴും കഴിയാതെപ്പോകുന്നു. എന്നാൽ ഇന്ന് ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കുകയും എന്നെപ്പോലെ തന്നെ എന്റെ അയൽക്കാരനെ സ്നേഹിക്കുകയും ചെയ്യും എന്ന ഒരു തീരുമാനം എടുക്കാം. അപ്പോഴാണ് നമുക്ക് നല്ല ശമര്യാകാരനെപ്പോലെ  ആകുവാൻ കഴിയുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ അനുഗമിക്കുവാൻ ദിവസേന ഒരു ലിസ്റ്റ് തയ്യാറിക്കി മുന്നോട്ട് പോകുവാൻ സാധ്യമല്ല എന്നാൽ ഞാൻ അങ്ങയെ പൂർണ്ണ ഹൃദയത്തോടെ അനുഗമിക്കുവാൻ ശ്രമിക്കുമ്പോള്‍ അങ്ങ് എന്നെ നീതി പാതകളിൽ നടത്തും എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനായി എന്നെ സഹായിക്കേണമേ. ആമേൻ