Uncategorized

“അവൻ നമ്മെ അറിയുന്നു”

വചനം

ഇയ്യോബ് 23 : 10

എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും

നിരീക്ഷണം

വേദ പുസ്തകത്തിൽ ഏറ്റവും വലിയ കഷ്ടതയിലൂടെ കടന്നു പോയതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു വ്യക്തിയാണ് ഇയ്യോബ്. എന്നാൽ ഇയ്യോബ് തന്റെ കഷ്ടതയിൽ ദൈവത്തോട് നിലവിളിച്ചതിനു ശേഷം താൻ ദൈവത്തെക്കുറിച്ച് പറഞ്ഞ വേദഭാഗമാണിത്. അദ്ദേഹം ഇപ്രകാരം പറഞ്ഞു, ദൈവത്തിന് എന്നെ ഈ കഷ്ടതയിൽ നിന്ന് വിടുവിപ്പാൻ കഴിയമോ ഇല്ലയോ എന്നല്ല, ഞാൻ നടന്ന വഴി എന്റെ ദൈവത്തിന് അറിയാം എന്നതാണ് പ്രധാനം. ഇയ്യോബ് അനുഭവിച്ച കഷ്ടതയുടെ അവസാനം അവൻ നീതിയോടെ നടന്ന വഴിയ്ക്കു തക്ക പ്രതിഫലം ലഭിക്കും എന്ന് ഇയ്യോബ് വിശ്വസിച്ചു.

പ്രായോഗീകം

വേദ പുസ്തകത്തിലെ ഏറ്റവും പഴയ പുസ്തകമാണ് ഇയ്യോബിന്റെത് എന്നാണ് വേദ പഠിതാക്കള്‍ വിശ്വസിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം എഴുതിയ ശേഷം ഏകദേശ 1100 വർഷങ്ങള്‍ക്കു ശേഷം ദാവിദ് രാജാവ് തന്റെ സങ്കീർത്തനത്തിൽ 37:23 – ൽ ഒരു മനുഷ്യന്റെ വഴിയിൽ ദൈവത്തിന് പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു എന്ന് എഴുതിയിരിക്കുന്നു. അനേകായിരം വർഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഇയ്യോബിനെക്കുറിച്ച് ദാവീദ് കേട്ടിണ്ടുണ്ടാവാം. അതുകൊണ്ടാണ് ദാിവീദ് ഇപ്രകാരം പറയുവാൻ ഇടയായത്.  ദൈവ വചനം മനുഷ്യരുടെ പേനകൊണ്ട് എഴുതപ്പെട്ടതെങ്കിലും അത് പരിശുദ്ധാത്മാനിയോഗത്താൽ രചിക്കപ്പെട്ടതാണ്. പലപ്പോഴും നമ്മുടെ പ്രാർത്ഥനകള്‍ നമ്മുടെ വീടിന്റെ മേൽകൂര കടന്നിണ്ടുട്ടാവില്ല എന്ന് നാം കരുതിയ സമയങ്ങള്‍ ഉണ്ടായിട്ടുണ്ട്, എന്നാൽ അത് നമ്മുടെ തോന്നലാണ്. യാഥാർത്ഥ്യം അതല്ല, നാം നമ്മുടെ ദൈവത്തെ അന്വേഷിച്ച് ഒരിടത്തും പോകേണ്ടതില്ല കാരണം ദൈവം നാം കാണാതെ മറഞ്ഞിരിക്കുന്ന ഒരുവനല്ല. ദൈവം നമ്മെ തിരഞ്ഞെടുത്തു  എന്നതാണ് സത്യം ആയതുകൊണ്ട് നാം സംശയിക്കേണ്ട ആവശ്യം ഇല്ല ദൈവത്തിന് നമ്മെ അറിയാം… നമ്മെ മാത്രമല്ല നാം എടുക്കുന്ന ഓരോ ചുവടും ദൈവത്തിന് അറിയാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ലോകത്തിലുള്ള മറ്റ് അരെക്കാളും ഞാൻ സന്തോഷവാനാണ് കാരണം ദൈവം എന്നെ അറിയുന്നു എന്ന വസ്തുത ഞാൻ മനസ്സിലാക്കുന്നു. ഞാൻ എടുക്കുന്ന ഓരോ ചുവടും അങ്ങ് അറിയുന്നതിനായി ഞാൻ നന്ദി പറയുന്നു. ആമേൻ