Uncategorized

“ഒരു നല്ല ജീവിതം കാഴ്ചവയ്ക്കുക”

വചനം

യാക്കോബ് 3 : 13

നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.

നിരീക്ഷണം

അപ്പോസ്തലനായ യാക്കോബ് ഒരു വ്യക്തി ജ്ഞാനിയും വിവേകിയും ആണെന്ന് എങ്ങനെ തെളിയിക്കാം എന്ന് ഈ ദൈവ വചനത്തിലൂടെ വ്യക്തമാക്കുന്നു. യാക്കോബ് അപ്പോസ്തലൻ പറയുകയാണ് ജ്ഞാനിയും വിവേകിയും ആയ വ്യക്തി തന്റെ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ വെളിപ്പെടുത്തട്ടെ. സൌമ്യതയിലും നല്ലനടപ്പിലും ക്രിസ്തീയ ജീവിതം നയിച്ച് ലോകത്തിന്റെ മുന്നിൽ തന്നെ തന്നെ വെളിപ്പെടുത്തവാൻ കഴിയുന്നവരാണ് ജാഞനിയും വിവേകിയും.

പ്രായോഗീകം

നാം ആരും ശലോമോനെപ്പോലെ സിംഹാസനത്തിൽ ഇരിക്കുവാൻ ജ്ഞാനവും വിവേകവും ചോദിക്കുന്നവരല്ല. എന്നാൽ നാം ഈ ലോകത്തിൽ ജീവിക്കുന്നവർ ആകകൊണ്ട് മറ്റുള്ളവർ നോക്കുന്നത് നമ്മുടെ അനുദിന ജീവിത ചര്യയിൽ ജ്ഞാനത്തോടും വിവേകത്തോടും ആണോ നാം മറ്റുള്ളവരോട് നാം പെരുമാറുന്നത് എന്നാണ്. നാം ചെയ്യുന്ന പ്രവർത്തി താഴ്മയോടും ബുദ്ധിപൂർവ്വവുമാണെന്നും, ആ പ്രവർത്തി ചെയ്യുന്നത് ശ്രദ്ധയോ പ്രശംസയോ നേടുന്നതിന് വേണ്ടി അല്ല എന്നും മറ്റുള്ളവർ മനസ്സിലാക്കണം. ഇതാണ് യാക്കോബിന് ഈ വചനത്തിലൂടെ നമ്മോട് പറയുവാനുള്ളത്. യാക്കോബ് പറയുകയാണ് ആങ്ങനെയുളള നിങ്ങളുടെ ജീവിതം ലോകം കാണട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ഞങ്ങള്‍ക്ക് ഒരു നല്ല മാതൃക ഈ ലോകത്തിൽവന്ന് കാണിച്ചുതന്നതിന് നന്ദി. എനിക്കും നിശബ്ദമായി സൌമ്യതയുള്ള ഒരു നല്ല ക്രിസ്തീയ ജീവിതം കാഴ്ചവയ്ക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ