“ദൈവത്തെ ഭയപ്പെടുകയും, മഹത്വം നൽകുകയും ചെയ്യുക”
വചനം
വെളിപ്പാട് 14 : 7
ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.
നിരീക്ഷണം
അപ്പോസ്തലനായ യോഹന്നാൻ വെളപ്പാടിൽ ആകാശത്ത് പറന്നുകൊണ്ട് ഭൂമി മുഴുവൻ സുവിശേഷം പ്രസംഗിക്കുന്ന ഒരു ദൈവ ദൂതനെ കണ്ടു. ദൂതൻ നിലവിളിച്ച് പറഞ്ഞത്, ദൈവത്തെ ഭയപ്പെയുക, ദൈവത്തെ മഹത്വപ്പെടുത്തുക.
പ്രായോഗീകം
ദൈവത്തിന്റെ ദൂതൻ മുഖേനയോ, ദൈവമക്കളിലൂടെയോ ആ സുവിശേഷം പ്രസംഗിക്കപ്പെടും. മത്തായി 24:14 – ൽ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു രാജ്യത്തിന്റെ ഈ സുവിശേഷം എല്ലാ ജനങ്ങള്‍ക്കും ഒരു സാക്ഷ്യമായി ലോകമെമ്പാടും പ്രസംഗിക്കപ്പെടും അപ്പോള്‍ അവസാനം വരും. വെളിപ്പാടു പുസ്തകം വായിക്കുമ്പോള്‍ ലോകമെമ്പാടും വളരെ കഷ്ടതകളും പ്രയാസങ്ങളും ഉണ്ടാകുന്നു എന്നതു മാത്രമല്ല സാത്താൽ തന്റെ പ്രവർത്തി മുഴുബെലത്തോടെ നടുത്തുന്നതായും നമുക്ക് വായിക്കുവാന കഴിയും. എന്നാൽ അതിനിടയിൽ എല്ലാ സുവിശേഷവും ഒരിക്കൽകൂടി കർത്താവിന്റെ ഒരു ദൂതൻ പ്രസംഗിക്കുന്നത് അപ്പോസ്തലനായ യോഹന്നാൻ കാണുന്നു. ഇത് ഭാവികാലത്ത് സംഭവിക്കുവാനുള്ളതാണ്. എന്നാൽ സുവിശേഷം കാലാതീതമാണ്, ഇന്നലെയും, ഇന്നും, എന്നേക്കും സുവിശേഷം കേട്ട് ജീവിക്കുന്നവർക്ക് നിത്യ ജീവൻ നൽകുന്ന സന്ദേശമാണ് അത്. ആയതുകൊണ്ട് ദൈവത്തെഭയപ്പെടുക ദൈവത്തെ മഹത്വപ്പെടുത്തുക.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ കർത്താവാണ് ഞാൻ അങ്ങയെ മറ്റെല്ലാവരേക്കാളും ഭയപ്പെടുകയും, ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നു. ഇന്നും എന്നേക്കും ഞാൻ അങ്ങേയ്ക്കുള്ളതാണ്. ആമേൻ