“സമ്പത്തിന്റെ ഉറവിടം ദൈവം”
വചനം
ആവർത്തനം 8 : 18
നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തിതരുന്നതു.
നിരീക്ഷണം
യഹോവയായ ദൈവം യിസ്രായേൽ ജനത്തിനുവേണ്ടി ചെയ്ത മഹത്തരമായ കാര്യങ്ങളെക്കുറിച്ച് മോശ യിസ്രായേൽ ജനത്തെ ഈ ദൈവ വചനത്തിലൂടെ ഓർമ്മിപ്പിക്കുകയായിരുന്നു. മോശ യിസ്രായേൽ ജനത്തോട് ഇപ്രകാരം പറഞ്ഞു നിങ്ങള്‍ ഇത്രത്തോളം അഭിവൃദ്ധി പ്രാപിച്ചത് നിങ്ങളുടെ മിടുക്കുകൊണ്ടാണെന്ന് ഒരിക്കലും കരുതരുത് എന്നാൽ ദൈവ കൃപയാൽ മാത്രമാണ് നിങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചത്. യഹോവയായ ദൈവം നിങ്ങള്‍ക്ക് സമ്പത്തുണ്ടാക്കുവാൻ ശക്തി തന്നു.
പ്രായോഗികം
യേശുക്രിസ്തുവിനെ അറിഞ്ഞ് ദൈവത്തോട് അടുത്തുവരുന്ന സമയം ഏകദേശം എല്ലാവരും ഒന്നുമില്ലാത്ത അവസ്ഥയിലാരിക്കും. അവരുടെ ജീവിതയാത്രയിൽ ദൈവം അവർക്ക് ആവശ്യമായ അനുഗ്രഹങ്ങളും സമ്പത്തുകളും നൽകും. അങ്ങനെ ലഭിച്ചു കഴിഞ്ഞ് ആദ്യമെക്കെ ദൈവം ഇതൊക്കെതരുന്നു എന്ന ചിന്ത ഉണ്ടീയിരിക്കും. ചിലവർഷങ്ങള്‍ കഴിയുമ്പോള്‍ അവരുടെ കഴിവുകൊണ്ടും ശക്തികൊണ്ടും ഇതൊക്കെയും നേടി എന്നും ഞാൻ പലതുമൊക്കെ ചെയ്തു പണമുണ്ടാക്കിയെന്നും പറയുന്നവരെ കാണാം. അതിനിടയിൽ ദൈവം ഇതൊക്കെയും ചെയ്യുവാൻ സഹായിച്ചു എന്നവാക്ക് കേള്‍ക്കുവാൻ കഴിയാറില്ല. നാം ലോകത്തിൽ ഏറ്റവും സമ്പന്നതയിൽ എത്തിയാലും അത് ദൈവത്താൽ സംഭവിച്ചു എന്ന് പറയുവാനുള്ള സന്മനസ്സ് നമുക്ക് ഉണ്ടായിരിക്കണം. ദൈവം നമുക്ക് ബുദ്ധയും ശക്തിയും കഴിവും തന്നാൽ മാത്രമേ സമ്പത്ത് ഉണ്ടാക്കുവാൻ കഴിയുകയുള്ളൂ, അത് നാം ഓരിക്കലും മറന്നുപോകരുത്.
പ്രാർത്ഥന
പ്രീയ യേശുവേ,
എല്ലാ നല്ല ദാനങ്ങളും തികഞ്ഞവരമൊക്കെയും ഉയരങ്ങളിൽ നിന്ന് വരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. എനിക്ക് എന്തെല്ലാം ഉണ്ടെങ്കിലും അവയെല്ലാം തരുന്നത് ദൈവം ആണെന്നുള്ള ഉറപ്പോടുകൂടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ