Uncategorized

“മനുഷ്യർ ചിന്തിക്കുന്നതുപോലെ അല്ല”

വചനം

2 കൊരിന്ത്യർ 2 : 17

ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെ അല്ല, നിർമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.

നിരീക്ഷണം

വ്യക്തിപരമായ അജണ്ടകളില്ലാതെ യേശുക്രിസ്തുവിനെ പ്രസംഗിക്കുവാൻ തനിക്കും തന്നോടൊപ്പം ഉള്ളവർക്കും കഴിയും എന്ന് അപ്പോസ്തലനായ പൌലോസ് കൊരിന്തിലെ സഭയെ അറിയിച്ചു.

പ്രായോഗികം

ഇവിടെ അപ്പോസ്തലനായ പൌലോസ് ആരുടെ ആരോപണത്തിന് മറുപടിപറയുന്നു എന്ന് വ്യക്തമല്ല. എന്നാൽ തീർച്ചയായും അവിടെ ചിലർ അവരുടെ പ്രവർത്തനത്തിന്റെ ഉദ്ദേശം ശരി അല്ല എന്ന രീതിയുലുള്ള സംസാരം വന്നപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെ ദൈവ വചനത്തിൽ കൂട്ടു ചേർക്കുന്നവർ അല്ല തങ്ങള്‍ എന്ന് വ്യക്തമാക്കുന്നു. ചില സന്ദർഭങ്ങളിൽ വ്യജന്മാരുടെ പ്രവർത്തനത്തെ തുടച്ചുനീക്കുന്നതിനുവേണ്ടി ആരെങ്കിലും അത് വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ ആരെ വിശ്വസിക്കാം ആരെ വിശ്വസിക്കുവാൻ പാടില്ല എന്നത് സഭ അറിയുവാൻ ഇടയാകും എന്ന് വ്യക്തമാക്കുന്നു. സുവിശേഷത്തിന്റെ യഥാർത്ഥ വിശ്വസ്ത ശുശ്രൂഷകർക്കു മാത്രമേ സുവിശേഷത്തിനുവേണ്ടി ഒരു ശാശ്വത ഫലം പുറപ്പെടുവിക്കുവാൻ കഴിയുകയുള്ളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ പ്രസംഗിക്കുന്നതു പോലെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. മറ്റുള്ളവരെ അങ്ങയിലേയ്ക്ക് നയിക്കുവാനും ക്രിസ്തുവിൽ നിർമ്മലതയേടെ ആയിരിക്കുവാനും കൃപനൽകുമാറാകേണമേ. ആമേൻ