“എളിമയുടെ ആവശ്യം”
വചനം
2 കൊര്യന്ത്യർ 11 : 30
പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ചു ഞാൻ പ്രശംസിക്കും.
നിരീക്ഷണം
അപ്പോസ്തലനായ പൌലോസ് തന്റെ സന്ദേശത്തിന്റെയും ശിശ്രൂഷയുടെയും അത്ഭുതകരമായ പ്രതിരോധം പൂർത്തിയാക്കി. അപ്പോസ്തലന്മാരെന്ന് അവകാശപ്പെടുന്ന കപടവേഷക്കാരെ പരിഹാസത്തിന് വിധേയനായിരുന്നു. പ്രധിരോധത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു എന്റെ ബലഹീനതകളെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു.
പ്രായോഗികം
സുവിശേഷത്തിന് താൻ എത്ര ശക്തമായ പ്രതിരോധം നൽകിയെന്ന് പൌലോസ് സ്വയം ആശ്ചര്യപ്പെട്ടുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിൽ വിനയത്തിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുന്നു. ഇതിനർത്ഥം പൌലോസ് എളിമയുള്ളവനായിരുന്നു എന്നതാണ്. എന്നാൽ യേശുക്രിസ്തു ആഗ്രഹിക്കുന്നതെത്തും ചെയ്യുവാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു എന്നതായിരുന്നു സത്യം. വിശ്വാസികള്‍ എന്ന നിലയിൽ നമുക്ക് എന്തു സ്വഭാവം ഉണ്ടാകണം എന്ന് നാം സ്വയം ചിന്തിക്കേണ്ടതാണ്. എന്തു ചെയ്യുണം എന്ന് യേശു ആഗ്രഹിക്കുന്നുവോ അത് ഞാൻ ചെയ്യും എന്ന് പറയുമ്പോള്‍ താൻ സത്യസന്ധനാണ് എന്ന് വെളിവാകുന്നു. അങ്ങനെ അപ്പോസ്തലനായ പൌലോസ് പറയണമങ്കിൽ എപ്പോഴും വിനയം അദ്ദേഹത്തിന് ഉണ്ടായിരിന്നിരിക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വചനം പറയുന്ന എന്തും ചെയ്യുവാൻ ഞാൻ തയ്യാറാണ്. വിനയത്തോടെ അങ്ങയുടെ ഹിതം ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ