“ഏറ്റവും മാന്യനായ മനുഷ്യൻ!”
വചനം
1 ദിനവൃത്താന്തം 4 : 9
യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു.
നിരീക്ഷണം
യബ്ബേസ് എന്ന് പേരുള്ള ഈ മനുഷ്യൻ തന്റെ സഹോദരങ്ങളെക്കാള്‍ മാന്യനായിരുന്നുവെന്ന് എഴുത്തുകാരൻ ഈ ഖണ്ഡികയിൽ വ്യക്താമായി എഴുതിയിരിക്കുന്നു.
പ്രായോഗികം
യബ്ബേസിന്റെ ഒരു പ്രാർത്ഥനയാണ് അവനെ ഇത്രത്തോളം നാം ഓർമ്മിക്കുന്നത്. അവൻ പ്രാർത്ഥിച്ച പ്രാർത്ഥനയിലൂടെ അദ്ദേഹിത്തിന്റെ മഹത്വം വെളപ്പെട്ടു. ദൈവം ശരിക്കും അനുഗ്രഹിക്കണം എന്ന് അവൻ ഹൃദയങ്ങമായി യഹോവയോട് പ്രാർത്ഥിച്ചു. മനുഷ്യന്റെ അംഗീകാരത്തിനായല്ല പ്രാർത്ഥിച്ചത്. മനുഷ്യന്റെ അംഗീകാരത്തിനോ കരഘോഷത്തിനോ വേണ്ടി നോക്കിയിരുന്നില്ല, ദൈവാനുഗ്രഹത്തിനായി അവൻ തന്നെത്താൻ സമർപ്പിച്ചു. രണ്ടാമതായി, മറ്റുള്ളവരുമായി കൂടുതൽ അടുക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു. ജീവിതത്തിൽ കർത്താവിന്റെ അഭിഷേകം കൊണ്ട് മാത്രമേ ഇതൊക്കെയും ചെയ്യുവാൻ സാധിക്കൂ. മൂന്നാമതായി കർത്താവ് തന്നോട് എപ്പോഴും അടുത്തിരിക്കണമെന്ന് ആഗ്രഹിച്ചു. എല്ലായ്പ്പോഴും ദൈവത്തിന്റെ അനുഗ്രഹവും അഭിഷേകവും കൂടെ ഉണ്ടാകുവാൻ അവൻ ആഗ്രഹിച്ചു. ദൈവത്തിന്റെ സാന്നിധ്യം ആഗ്രഹിച്ചതിനാൽ യബ്ബേസ് മാന്യനായിത്തീരുവാൻ ഇടയായി. നാം ആരും മറ്റുള്ളവരെക്കാള്‍ മാനാന്യരാകുവാൻ ആഗ്രഹിക്കണം എന്നല്ല. പകരം നാം അനുഗ്രഹിക്കപ്പെടുവാനും, ദൈവത്താൽ അഭിഷേകം ചെയ്യപ്പെടാനും യബ്ബേസ് പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്തതുപോലെ അതേ ദൈവത്തിന്റെ സാന്നിദ്ധ്യം അറിയുവാനും അനുഗ്രഹം പ്രാപിക്കുവാനും നാമും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണം.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്കും ചുറ്റുമുള്ളവരേക്കാള്‍ മാന്യനായ ഒരു വ്യതി ആയിതീരുവാൻ ആവശ്യമായ ദൈവ കൃപ നൽകുമാറാകേണമേ. ആമേൻ