Uncategorized

“പൂർണ്ണമായ അധികാരം”

വചനം

മത്തായി 10 : 1

അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കു അധികാരം കൊടുത്തു.

നിരീക്ഷണം

തന്നെ അനുഗമിക്കുവാൻ യേശു ശിഷ്യന്മാരെ വ്യക്തിപരമായി വിളിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ അവൻ അവരെ ഒരുമിച്ചു വിളിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യത്തിനാണ്. അശുദ്ധാത്മാക്കളെ പുറത്താക്കുവാനും, സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കു സമ്പൂർണ്ണ അധികാരം കൊടുക്കുവാൻ വേണ്ടി ആയിരുന്നു.

പ്രായോഗികം

യേശുക്രിസ്തുവിനെ യഥാർത്ഥമായി അനുഗമിക്കുന്ന ഒരു വ്യക്തിയുടെ പ്രീയപ്പെട്ട ബൈബിളിലെ വാക്യമാണിത്. ലോകത്തെ തന്നെ മാറ്റിമറിക്കത്തക്ക അധികാരവും ഉത്തരവും ശിഷ്യന്മാർക്ക് ലഭിച്ച അധ്യായമാണിത്. യേശുക്രിസ്തു ആദ്യം അവർക്ക് സമ്പൂർണ്ണ അധികാരം നൽകിയില്ല കാരണം അവർ ആദ്യം അവരുടെ പ്രവർത്തനത്തിൽ നിലനിൽക്കണം എന്നും അവരെക്കുറിച്ച് എന്ത് ആഗ്രഹിക്കുന്നു എന്ന് അവർ മനസ്സിലാക്കണം എന്നും യേശു ആഗ്രഹിച്ചു. യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാർ യേശുവിന്റെ പ്രതിക്ഷ തെറ്റിച്ചില്ല. അന്ധകാരത്തിന്റെ പ്രവൃത്തികള്‍ക്ക് മേൽ അവർ സുവാർത്ത പ്രചരിപ്പിച്ചുകൊണ്ട് സമ്പൂർണ്ണ അധികാരത്തോടെ തുടർന്നു. ആദിമ ശിഷ്യന്മാരെ പ്പോലെ നമുക്കും യേശുവിന്റെ സുവിശേഷം മുന്നോട്ട് കൊണ്ടുപോകുവാൻ സമ്പൂർണ്ണ അധികാരം നൽകിയിട്ടുണ്ടെന്ന് ഒരിക്കലും മറക്കരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് അന്ധകാരത്തിന്മേലും രോഗത്തിന്മേലും സമ്പൂർണ്ണ അധികാരം നൽകിയതിനായി നന്ദി. അത് അങ്ങ് ആഗ്രഹിക്കുന്നതുപോലെ ചെയ്തെകൊടുക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ