Uncategorized

“പ്രാർത്ഥനയുള്ള വ്യക്തി”

വചനം

സങ്കീർത്തനം 109 : 4

എന്റെ സ്നേഹത്തിന്നു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.

നിരീക്ഷണം

ദാവീദ് രാജാവ് സഹായത്തിനായി യഹോവയായ ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. ദാവീദ് തന്നെ എതിർക്കുന്ന ശൗൽ രാജാവനോട് കൂട്ട് കൂടുവാൻ ആഗ്രഹിച്ചെങ്കിലും അവൻ തിരിച്ച് ആക്രമിക്കുകയാണ് ചെയ്തത്. ആ സമയത്ത് ദാവീദ് ഇപകാരം പറഞ്ഞു ഞാനോ പ്രാർത്ഥിച്ചുകൊണ്ടിരിക്കും.

പ്രായോഗികം

പലരുടെയും അഭിപ്രായത്തിൽ ദാവീദിനെ എക്കാലത്തെയും മഹാരാജാവാക്കിയത് ഈ ഒരു വരിയാണ്. അതെ, അവൻ വലിയ ഒരു പോരാളിയായിരുന്നു, ഒരു ചലനാത്മക നേതാവായിരുന്നു, ഒരു മികച്ച തന്ത്രജ്നായിരുന്നു. പക്ഷേ, എല്ലാറ്റിനും ഉപരി അവൻ പ്രാർത്ഥിക്കുന്ന മനുഷ്യൻ ആയിരുന്നു. അവന്റെ പ്രാർത്ഥനാ ജീവിതവും കർത്താവിലുള്ള നിരന്തരമായ ആശ്രയവുമാണ് ദാവീദിനെ മറ്റുള്ള രാജാക്കന്മാരിൽ നിന്ന് വിത്യസ്ഥനാക്കിയത്. ഇന്നും ദാവീദിന്റെ കാലത്തെ അവസ്ഥയിൽ നിന്നും മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ ഇന്ന് അധികാരികള്‍ തമ്മിൽ കുന്തവും വാളും കൊണ്ട് യുദ്ധമൊന്നും ചെയ്യുന്നില്ല മാത്രമല്ല ഇപ്പോള്‍ ഭരണാതികാരികള്‍ തമ്മിൽ ശാരീരികമായിപോലും യുദ്ധം ചെയ്യുന്നില്ല .  എന്നാൽ ഈ കാലഘട്ടത്തിലെ യുദ്ധം നമ്മുടെ ജീവിതങ്ങളിൽ പിശാച് കൊണ്ടുവരുന്ന വെല്ലുവിളികളാണ്. അങ്ങനെയുള്ള വെല്ലുവിളിയുണ്ടാകുമ്പോള്‍ ഒരു പുരുഷനോ സ്ത്രീയ്ക്കോ എപ്പോഴും പ്രാർത്ഥനാ നിരതരായിരിക്കുവാൻ കഴിയും അങ്ങനെ ആയിരിക്കുമ്പോള്‍ യഹോവയായ ദൈവം അവർക്ക് വേണ്ടി യുദ്ധം ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ എല്ലാ സാഹചര്യങ്ങളിലും പ്രാർത്ഥിക്കുന്ന ഒരു വ്യക്തി ആയിതീരുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ കഴിയാത്ത കാര്യങ്ങള്‍ അങ്ങ് ചെയ്തു തരുമാറകേണമേ. ആമേൻ