Uncategorized

“തടുത്തുകളയുക”

വചനം

ഗലാത്യർ 5 : 7

നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു?

നിരീക്ഷണം

ഗലാത്യ സഭയെ അസ്വസ്ഥമാക്കിയ ഒരു പ്രശ്നം അപ്പോസ്ഥലനായ പൌലോസ് ഇവിടെ അഭിസംബോധന ചെയ്യുന്നു. ഗലാത്യ സഭയിലെ വിശ്വാസികൾ യേശുക്രിസ്തുവിനെ പൂർണ്ണഹൃദയത്തോടെ സേവിക്കുകയായിരുന്നു, എന്നാൽ പുറത്തുനിന്നുള്ളവർ കടന്നുവന്ന് അവരുടെ മതത്തിലേയ്ക്ക് തിരികെ വശീകരിക്കുവാൻ ശ്രമിക്കുന്നത് പൌലോസ് മനസ്സിലാക്കി. അതിന് അദ്ദേഹം ഇപ്രകാരം പറഞ്ഞു സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ തടുത്തുകളയുവാനും യേശുവിനെ പിന്തുടരുന്നതിന് തടസ്സം സൃഷ്ടിക്കാനും ആരെയും അനുവദിക്കരുത്.

പ്രായോഗികം

വർഷങ്ങളായി ഒരു വ്യക്തി യേശു ക്രിസ്തുവന്റെ അനുയായി ആയി ജീവിക്കുന്നതും അവരുടെ പുതിയ വിശ്വാസത്തിൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നതും നമുക്കു ചുറ്റും കാണുവാൻ കഴിയും. അവർ വെറുതെയിരിക്കാതെ സാധ്യമായ എല്ലാ അവസരങ്ങളിലും യേശുവിനെക്കുറിച്ചുള്ള സുവാർത്ത മറ്റുള്ളവരിലേയ്ക്ക് പ്രചരിപ്പിക്കുവാനും ഉത്സാഹികളായിരിക്കും. കൂറെക്കാലം കഴിയുമ്പോൾ അവരുടെ കൂട്ടുകാർ അവരെ അവരുടെ പഴയ ജീവിതശൈലിയിലേയ്ക്ക് അവരെ തിരികെ കൊണ്ടുപോകുവാൻ ശ്രമിച്ചുകൊണ്ട് അവരുടെ ദൈവത്തോടുള്ള അടുപ്പത്തിൽ നിന്ന് പുറകോട്ട് വലിക്കന്നു. എല്ലാ വിശ്വാസികളും തങ്ങളെ തന്നെ നന്നായി സൂക്ഷിച്ചില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും. അങ്ങനെ ആരെങ്കിലും നിങ്ങളോട് ചെയ്യുകയാണെങ്കിൽ ആ വ്യക്തിയെ നാം നമ്മുടെ ജീവിത്തിൽ കൂടുതൽ ഇടപെടുന്നതിൽ നിന്നും തടുത്തു നിർത്തുന്നതാണ് ഉത്തമം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങുമായുള്ള എന്റെ ബന്ധത്തെ തടയുന്ന ഒരു വ്യക്തിയേയും എന്റെ ജീവിത്തിൽ കടന്നു വരുവാൻ അനുവദിക്കാതെ സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ