Uncategorized

“നന്മയ്ക്കും വെളിച്ചത്തിനും പകരം തിന്മയും ഇരുട്ടും”

വചനം

ഇയ്യോബ് 30 : 26

ഞാൻ നന്മെക്കു നോക്കിയിരുന്നപ്പോൾ തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോൾ ഇരുട്ടുവന്നു.

നിരീക്ഷണം

പഴയ നിയമത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകമാണ് ഇയ്യോബിന്റെ പുസ്തകം. ഇയ്യോബ് തന്റെ ജീവിത്തിലെ ഏറ്റവും കഠിന ശോധനയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുമ്പോൾ താൻ നന്മ പ്രതീക്ഷിച്ചു എന്നാൽ അതിനുപകരം തനിക്ക് തിന്മ ഭവിച്ചു. മാത്രമല്ല താൻ തന്റെ ജീവിതത്തിൽ വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ടാണ് തനിക്ക് വന്ന് ഭവിച്ചത്.

പ്രായോഗികം

ജീവിത്തിൽ എപ്പോഴെങ്കിലും ഇങ്ങനെയുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടോ? കാത്തിരുന്ന വിഷയത്തിന് ഒരു മാറ്റമുണ്ടാകും എന്ന് ചിന്തിച്ചിരിക്കുമ്പോൾ നല്ലതിനും വെളിച്ചത്തിനും പകരം തിന്മയും ഇരുട്ടും ഉണ്ടാകുന്ന അവസ്ഥ. അപ്പോൾ നാം എല്ലാം കളഞ്ഞിട്ടു ആരും കാണാത്ത ഒരിടത്തുപോയി ഒളിക്കാം എന്ന്ചിന്തിച്ചുപോയിട്ടുണ്ടോ? ഒരിക്കലും അങ്ങനെ ചിന്തിക്കരുത് കാരണം നാം യേശുവിന്റെ അനുയായികൾ ആണ് ആകയാൽ നാം കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു. അസാധ്യതകളുടെ നടുവിലൂടെ ഇയ്യോബ് പൊരുതി ജയിച്ചു അവൻ തന്റെ ജീവിതം ഉപേക്ഷിച്ചില്ല. കാലക്രമേണ, മനുഷ്യർക്ക് സങ്കൽപ്പിക്കാവുന്നതിലും കൂടുതൽ ഉന്നതികളിലേയ്ക്ക് ദൈവം അവനെ എത്തിച്ചു. മുമ്പൊരിക്കലും വിജയിച്ചിട്ടില്ലാത്തവിധം വിജയിക്കുവാനാണ് ദൈവം നമുക്ക് കഷ്ട നൽകുന്നത്.നാം ഏതു കഷ്ടയുടെ അടിത്തട്ടിലും നല്ലതും വെളിച്ചമായതും ജീവിത്തിൽ ഉണ്ടാകും എന്ന് വിശ്വസിച്ച് മുന്നോട്ട് പോകുവാൻ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ നന്മയും വെളിച്ചവുമാണ്. എന്റെ കണ്ണ് ദിനത്തോറും അങ്ങയിലേയ്ക്ക് ഉയർത്തികൊണ്ട് ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളു എന്ന് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ