Uncategorized

“എന്താണ് സ്നേഹം?”

വചനം

1 കൊരിന്ത്യർ 13 : 8

സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല.

നിരീക്ഷണം

അപ്പോസ്ഥലനായ പൌലോസ് 1 കൊരിന്ത്യർ 13-ാം അധ്യായത്തിൽ എഴുതിയ 13 വാക്യങ്ങളിൽ നമുക്ക് 200 പേജിൽ കൂടുതലുള്ള ഒരു പുസ്തകം എഴുതുവാൻ തക്ക കാര്യങ്ങൾ ഉണ്ട്. അതിന് ഒരു തലകെട്ടു കെടുക്കുന്നവെങ്കിൽ ഇപ്രകാരം എഴുതാം “എന്താണ് സ്നേഹം?” ഈ ലോകം സ്നേഹം വളരെ ഗൗരവമായി ആഗ്രഹിക്കുന്നതിന്റെ കാരണം “സ്നേഹം ഒരിക്കലും പരാജയപ്പെടില്ല” എന്നതുകൊണ്ട് തന്നെ.

പ്രായോഗികം

1 കൊരിന്ത്യർ 13-ാം അധ്യായത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നു സ്നേഹം എന്ന വാക്കിന്റെ ഗ്രീക്ക് പദം അഗാപെ എന്നാണ്. അഗാപെ സ്നേഹം കൊണ്ട് ഉദ്ദേശിക്കുന്നത് സ്നേഹിക്കപ്പെടുന്ന വ്യക്തിയുടെ ഏറ്റവും നല്ല നന്മയാണ് സ്നേഹിക്കുന്ന വ്യക്തി ആഗ്രഹിക്കുന്നത് എന്നാണ്. അഗാപെ സ്നേഹം കാണിക്കുന്ന വ്യക്തി മറ്റെ ആൾക്ക് എന്തു ചെയ്യുവാൽ കഴിയും അല്ലെങ്കിൽ കഴിയുകയില്ല എന്ന അടിസ്ഥാനത്തിൽ അല്ല സ്നേഹിക്കുന്നത് കാരണം ഈ സ്നേഹം നിബന്ധനകളൊന്നും കൂടാതെ വാഗ്ദാനം ചെയ്യുന്നതാണ്, ആ സ്നേഹം ഒരിക്കലും പരാജയപ്പെടില്ല. ബന്ധങ്ങൾ, ജോലികൾ, പ്രതീക്ഷകൾ, സ്വപ്നങ്ങൾ, വാഗ്ദാനങ്ങൾ,അവസരങ്ങൾ, പണം എന്നിവയെല്ലാം പരാജയപ്പെടുന്നു—എന്നാൽ അഗാപെ സ്നേഹം ഒരിക്കലും പരാജയപ്പെടില്ല. താങ്കൾ അഗാപെ സ്നേഹത്തെക്കാൾ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കാണ് മൻതൂക്കം കൊടുക്കുന്നതെങ്കിൽ പരാജയപ്പെടും. എന്നാൽ അഗാപെ സ്നേഹമാണ് നിങ്ങളുടെ ജീവിതത്തിൽ സംതൃപ്തിനൽകുന്നതെങ്കിൽ ആ സ്നേഹം ഒരിക്കലും പരാജയപ്പെടുകയില്ല അതാണ് യഥാർത്ഥ സ്നേഹം. യേശുക്രിസ്തുവാണ് നമ്മെ അതിരുകളില്ലാതെ സ്നേഹിക്കുന്നത്. ആ സ്നേഹത്തെ നാം ഒരിക്കലും തട്ടിമാറ്റരുത് യേശുവിന്റെ സ്നേഹത്തിനുമമ്പിൽ നാം താഴുകയും യേശുവിന്റെ കൽപനകൾ അനുസരിച്ച് നടക്കുവാൻ ശാമിക്കുകയും ചെയ്താൽ ആ അതിരില്ലാത്ത സ്നേഹം നമ്മെ എന്നും വഴിനടത്തും.

പ്രാർത്ഥന

പ്രീയ യേശുവേ, അങ്ങയുടെ അതിരില്ലാത്തസ്നേഹത്തിനായി നന്ദി. എനിക്കും അഗാപെ സ്നേഹമുള്ള ജീവിതം നയിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ