Uncategorized

“സ്നേഹത്തെക്കുറിച്ച് ഒരു കാര്യം കൂടി”

വചനം

1 കൊരിന്ത്യർ 16 : 14

നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ.

നിരീക്ഷണം

അപ്പോസ്ഥലനായ പൌലോസ് കൊരിന്ത്യർക്ക് തന്റെ ആദ്യ കത്തിന്റെ അവസാന വാക്ക്യങ്ങളിൽ ഇപ്രകാരം പറഞ്ഞു “നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ” എന്ന്. ആദ്യ കത്തിന്റെ അവസാന അധ്യായത്തിൽ സ്നേഹത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളും പ്രോസ്താഹനങ്ങളും മുന്നറയിപ്പുകളും എല്ലാം എഴുതിയ ശേഷം  ഒന്നുകൂടെ ഇങ്ങനെ ചിന്തക്കുന്നതായി നമുക്ക് തോന്നാം “എനിക്ക് സ്നേഹത്തെക്കുറിച്ച് ഒരു കാര്യം കൂടെ പറയണം”.

പ്രായോഗികം

ഈ ലോകത്തിൽ ബുദ്ധിമുട്ടുള്ള ഈ ജീവിത്തിൽ അറിവില്ലാത്തവരും, വിദ്യാഭ്യാസം ഇല്ലാത്തവരും, യുദ്ധം ചെയ്യുന്നവരും, മനോരോഗികളും ആയ അനേകർ ഉണ്ടായിരിക്കും. ഇത് പാപ ലോകമായതുകൊണ്ട് ഇതൊക്കെയും സംഭവിക്കും ഇതിൽ നിന്ന് നമുക്ക് രക്ഷപ്പെടാനാവില്ല. എന്നാൽ നാം യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ എന്ന പദവിയിലേയ്ക്ക് എത്തുമ്പോൾ നമുക്ക് വിത്യസ്തരായിരിക്കുവാൻ കഴിയും. നാം ഈ ലോകത്തിലുള്ളവരെ കുറ്റപ്പെടുത്തുവാനോ ദുരുപയോഗം ചെയ്യുവാനോ പാടില്ല എന്ന് അപ്പോസ്ഥലനായ പൌലോസ് പറയുന്നു കാരണം നാം ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യുവാൻ തയ്യാറാകേണം. കാരണം നമുക്ക് നിയന്ത്രിക്കുവാൻ കഴിയുന്നത് നമ്മെ മാത്രമാണ്. നാം യേശുക്രിസ്തുവിന്റെ അനുയായികൾ ആയിതീരുമ്പോൾ നാം അറിവില്ലാത്തവരും, വിദ്യാഭ്യാസം ഇല്ലാത്തവരും, യുദ്ധം ചെയ്യുന്നവരും, മനോരോഗികളും അല്ല അതിൽ നിന്നും വിത്യസ്ഥമായി ജീവിക്കുവാൻ നാം ശ്രമിക്കും. അതിനാൽ സ്നേഹത്തെക്കുറിച്ച് ഒരു കാര്യം കൂടെ നാം മനസ്സിലാക്കണം നാം യേശുവിനെ അനുഗമിക്കുന്നവരാണ്. അതിനർത്ഥം നാം സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആശയ കുഴപ്പത്തിന്റെ വന്യമായ നിമിഷങ്ങളിൽ ദൈവ സ്നേഹം തിരഞ്ഞെടുക്കും. അങ്ങനെയാകുമ്പോൾ നാം ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യുവാൻ ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x