Uncategorized

“ലോകത്തിലെ ഏറ്റവും മികച്ച ദുഃഖം”

വചനം

2 കൊരിന്ത്യർ 7 : 10

ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.

നിരീക്ഷണം

“ലോകത്തിലെ ഏറ്റവും നല്ല ദുഃഖം” “ദൈവീക ദുഃഖം” ആണെന്നും അത് മാനസാന്തരത്തിലേയേക്ക് നയിക്കുമെന്നും ഇവിടെ അപ്പോസ്ഥലനായ പൌലോസ് വ്യക്തമാക്കുന്നു. എന്നാൽ “ഈ ലോകത്തിലെ ദുഃഖം” നമ്മുടെ ജീവിത സാഹചര്യങ്ങളിലെല്ലാം മരണം വിതയ്ക്കും എന്നും വ്യക്തമാക്കുന്നു.

പ്രായോഗികം

ഈ ലോകത്തിൽ പല ദുരന്തങ്ങളും ഉണ്ടാകാറുണ്ട്. അതുമൂലം നമുക്ക് വലീയ ദുഃവും ഉണ്ടാകും. എന്നാൽ ആ ദുഃഖം ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുവാൻ നമ്മുടെ കഴിവിനപ്പുറം ശ്രിക്കുവാൻ ഇടയായി തീരും. അതാണ് ദൈവീക ദിഃഖം അത് മനഷ്യരാശിയുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണത്. മറുവശത്ത് ക്രൂരമായ ആൾക്കൂട്ട കൊലപാതകങ്ങൾ ലോകത്ത് കാണുവാൻ കഴിയും. അതിൽ ഭൂരിഭാഗവും ലൗകീക ദുഃഖത്തിന്കാരണമാകുന്നു. അത് സോഷ്യൻ മീഡയയിൽ ആയിരക്കണക്കിന് പോസ്റ്ററുകൾ സൃഷ്ടിക്കുവാൻ വേണ്ടി മാത്രം ഉതകുന്നു. ആകയാൽ നമുക്ക് എന്തുകൊണ്ട് ദൈവീക ദുഃഖം തിരഞ്ഞെടുത്തുകൂടാ? നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് ഈ ലോക ജനത മുഴുവനും പാപത്താൽ നശിക്കാതിരിക്കുവാൻ തന്റെ ഏകജാതനായ പുത്രനായ യേശുക്രിസ്തുവിനെ ഈ ലോകത്തിലയേക്ക് അയച്ചു. അത് ഈ ലോകത്തിലെ ജനങ്ങളെ ദൈവത്തിങ്കലേയ്ക്ക് തിരികെ കൊണ്ടുവരുവാനാണ്. ദൈവത്തിന് നമ്മോട് ഉണ്ടായതാണ് “ലോകത്തിലെ ഏറ്റവും നല്ല ദുഃഖം”.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വലീയ സ്നേഹം നിമിത്തം ദുഃഖം നിറഞ്ഞ ഈ തകർന്ന ലോകത്തിൽ ദൈവ കൃപയിൽ ആശ്രയിച്ച് മാറ്റം വരുത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ