Uncategorized

“ജീവനും മരണവും”

വചനം

2 കൊരിന്ത്യർ 3 : 6

അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.

നിരീക്ഷണം

പുതിയ നിയമത്തിലെ മഹാനായ അപ്പോസ്ഥലനായ പൌലോസ്, തന്റെ ശുശ്രൂഷയെക്കുറിച്ച് കൊരിന്തിലെ സഭയ്ക്ക് കൃത്യമായ ഒരു നിർവ്വജനം നൽകുകയാണ്. താൻ പറയുകയാണ് തന്റെ ശുശ്രൂഷ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതല്ല മറിച്ച് കൃപയാലാണ് എന്ന് വ്യക്തമാക്കുന്നു. ജീവനും മരണവും തമ്മിലുള്ള വിത്യാസമെന്നത് കൃപയും നിയമവും എന്ന രണ്ട് വാക്കുകളാൽ നിർവ്വജിക്കപ്പെട്ടിരിക്കുന്നു.

പ്രായോഗികം

യേശു തിരുവെഴുത്തുകളിൽ (മത്താ. 5:17) “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.” യേശു ക്രിസ്തു എന്ന സത്യത്തെ സന്തോഷത്തോടെ ഈ ലോകത്തിലേയ്ക്ക് പിതാവ് അയച്ചു.  പഴയനിയമം യഥാർത്ഥത്തിൽ നിയമത്തെ പ്രസംഗിച്ചു എന്നാൽ യേശുക്രിസ്തു നിയമത്തെ നിവർത്തിച്ചു. കാരണം അക്ഷരം കൊല്ലുന്നതായി തീർന്നപ്പോൾ പൌലോസ് പറയുന്നു ദൈവകൃപയുടെ ഫലം അത് ആത്മാവാണ് അത് ജീവനായി വെളിപ്പെട്ടു. ഓരോ യേശുക്രിസ്തുവിന്റെ അനുയായികളുടെയും വെല്ലുവിളി നാം നമ്മുടെ രക്ഷകനെ പ്രതിനിധീകരിക്കുന്നു എന്നതാണ്. അത് മനസ്സിലാക്കുന്നവർക്ക് ജീവനും മരണവും തമ്മിലുള്ള വിത്യാസം ശരിക്കും മനസ്സിലാക്കും. യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; കാരണം അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ജീവ ദായകനായ രക്ഷകൻ എന്ന് ഞാൻ മനസ്സിലാക്കിയതുപോലെ മറ്റുള്ളവരോട് അത് വെളിപ്പെടുത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x