Uncategorized

“തെറ്റായ ആരാധന”

വചനം

മത്തായി 2 : 8

അവരെ ബേത്ത്ലഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്ക്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.

നിരീക്ഷണം

ദുഷ്ടനായ ഹെരോദാവ് രാജാവിന്റെ വാക്കുകളാണിത്. അദ്ദേഹം വിദ്വാന്മാരോട്, യേശു എവിടെയാണെന്ന് അവർ കണ്ടെത്തണമെന്നും അതിനാൽ അവനെ പോയി താനും ആരാധിക്കാമെന്നും പറഞ്ഞു. ചരിത്രത്തിൽ അപൂർവ്വമായിട്ടു മാത്രമേ ഇത്രവലിയ നുണ ഉണ്ടായിട്ടുള്ളൂ. രാജാവ് പറഞ്ഞ ഈ നുണയെ നമുക്ക് തെറ്റായ ആരാധനയായി കണക്കാക്കാം.

പ്രായോഗികം

നമ്മുടെ ജീവിത്തിലും അറിഞ്ഞോ അറിയാതെയോ തെറ്റായ ആരാധന കടന്നു വരാറുണ്ട്. നാം ആഹാരത്തിന് മുമ്പ് പ്രാർത്ഥിക്കുന്ന പ്രാർത്ഥന എന്നും ഒരുപോലെ ആകുമ്പോൾ നമ്മുടെ ശരീരം അവിടെയുണ്ടാകും പക്ഷേ മനസ്സ് വേറെ എവിടെയോ ആയിരിക്കും അത് ഒരു തെറ്റായ ആരാധനയായി മാറാറില്ലേ? അത് ഒരു ആചാരം മാത്രമായി തീരാറുണ്ടോ? ആകയാൽ തെറ്റായ ആരാധനയിൽ നിന്നു രക്ഷപ്പെടുവാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ, അത് നാം ചെയ്യുന്നതോ പറയുന്നതോ ആയ എന്തും കർത്താവിനെന്നപോലെ ഹൃദയപൂർവ്വം ചെയ്യണം! നാം യേശുക്രിസ്തുവനൊപ്പം പൂർണ്ണമായി ചേർന്നിരിക്കുമ്പോൾ ആണ് ശരീയായ ആരാധന വെളിപ്പെടുന്നത്. അതാണ് ദൈവ വചനത്തിൽ പറയുന്നത് നിങ്ങൾ പൂർണ്ണ ഹൃദയത്തോടും , പൂർണ്ണ മനസ്സോടും, പൂർണ്ണ ആത്മാവേടുംകുടെ ദൈവത്തെ ആരാധിക്കണം അല്ലെങ്കിൽ ദൈവത്തെ സ്നേഹിക്കണം എന്ന്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ എന്നും ശരിയായി ആരാധിക്കുവാൻ എന്ന സഹായിക്കുമാറാകേണമെ. ഒരിക്കലും തെറ്റായ ആരാധന എന്നിൽ വരാതെ എന്നെതന്നെ സൂക്ഷിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ