Uncategorized

“എന്തുകൊണ്ട്?”

വചനം

മത്തായി 9 : 11

പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.

നിരീക്ഷണം

പുസ്തക രചയിതാവായ മത്തായിയോട് യേശു തന്നെ അനുഗമിക്കുക എന്ന് പറഞ്ഞപ്പോൾ തന്നെ മത്തായി യേശുവിനെ തന്റെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി ഒരു വിരുന്നു നടത്തി. അതുകണ്ടപ്പോൾ പീരശന്മാർ അസ്വസ്ഥരായി, യേശുവിന്റെ ശിഷ്യന്മാരോട് യേശുവിന് എങ്ങനെ ഈ പാപികളോടുകൂടെ ഇടപഴകുവാനും ഭക്ഷണം കഴിക്കുവാനും കഴിയും? എന്ന് ചോദിച്ചു.

പ്രായോഗികം

ചോദ്യം യേശു ഗ്രഹിച്ചിട്ട് തിരിഞ്ഞ് മത പണ്ഡിതരും നിയമപാലകരുമായ പരീശന്മാരോട് ഇപ്രകാരം പറഞ്ഞു “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല”.  യേശു പിന്നെയും   “ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” എന്നു പറഞ്ഞു. ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ആലയങ്ങൾ സ്വകാര്യ ക്ലബ്ബുകളായി മാറും.  ചിന്തിക്കൂ, ഞങ്ങൾക്ക് സ്വന്തമായി അംഗത്വം, ഉപകരണങ്ങൾ, പാട്ടുകൾ, നിയമങ്ങൾ അങ്ങനെ പലതും ഉണ്ട് എന്ന് ചിന്തിച്ച് വിശ്വാസത്താലുള്ള രക്ഷടെ മറക്കുന്ന ആലയങ്ങളാണ് ക്ലബ്ബുകളായി മാറുന്നത്. എന്നാൽ പുതിയനിയമ വ്യവസ്ഥപ്രകാരം രക്ഷിക്കപ്പെടുവാൻ നാം യേശുവിൽ വിശ്വസിക്കുക മാത്രം ചെയ്യുക. യേശുവിന്റെ ജീവിതകാല സന്ദേശം തന്നിൽ വിശ്വസിക്കുക എന്നതായരുന്നു. ഇന്ന് നമുക്കും പറയുവാനുള്ളതും ഇതുതന്നെ യേശുക്രിസ്തുവിൽ വിശ്വസിച്ചകൊണ്ട് മുന്നോട്ട് വരുക എന്നാൽ യേശു താങ്കളെ രക്ഷിക്കും. നമ്മോട് ആരെങ്കിലും താങ്കൾ എന്തുകൊണ്ട് പാപികളോട് കൂട്ടുകൂടുന്നു എന്ന് ചോദിച്ചാൽ എന്തുകൊണ്ട് പാടില്ല? എന്ന് തിരിച്ചു ചോദിക്കുവാൻ തയ്യാറാകണം. കാരണം യേശു അപ്രകാരം ചെയ്തു അതിന് ദൈവത്തിന് നന്ദി പറയണം കാരണം, യേശു പാപികളെ തേടിവന്നതുകൊണ്ടാണ് പാപികളായ നമുക്കും ഈ രക്ഷ കരസ്ഥമാക്കുവാൻ കഴിഞ്ഞത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പാപത്തിൽ നിന്നും എന്നെ രക്ഷിച്ചതിനായി നന്ദി. തുടർന്ന് മറ്റുള്ളവരോട് കർത്താവിനെക്കുറിച്ച് പറയുവാനും അവരെ രക്ഷയിലേയ്ക്ക് കൊണ്ടു വരുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ