Uncategorized

“ആദ്യം കുടുംബം”

വചനം

1 തിമൊഥെയൊസ് 3 : 5

സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?

നിരീക്ഷണം

സഭയെ പരിപാലിക്കുവാൻ ആഗ്രഹിക്കുന്ന ഒരു ദൈവദാസൻ ആദ്യം സ്വന്തം കുടുംബത്തെ നിയന്ത്രിക്കുവാനും നയിക്കുവാനും പ്രാപ്തനായിരിക്കണമെന്ന് തിമൊഥെയൊസിനോട് അപ്പോസ്തലനായ പൗലോസ് തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. അപ്പോസ്തലനായ പൗലോസ് ഇവിടെ ചോദിക്കുന്നത് “സ്വന്തം കുടുംബത്തെ നയിക്കുവാൻ കഴിയുന്നില്ലെങ്കിൽ അവർക്ക് എങ്ങനെ സഭയെ നയിക്കുവാൻ കഴിയും?”

പ്രായോഗികം

മാതാവും പിതാവും കുഞ്ഞുങ്ങളും അടങ്ങിയ ഒരു കുടുംബത്തെ പോലെയാണ് ദൈവസഭ.  ഒരു കുടുംബത്തിലാണ് ഒരു സ്ത്രിയും പുരുഷനും മറ്റുള്ളവരെ നയിക്കുവാൻ പഠിക്കുന്നത്. ജോലിക്കാരിൽ നിന്ന് വിഭിന്നമായി സ്വന്തം കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ നൽകുന്ന നിർദ്ദേശങ്ങൾ ആദ്യ ദിവസം മുതൽ തന്നെ അവർ തെറ്റിക്കും. തങ്ങളുടെ കുഞ്ഞുങ്ങളുടെ തെറ്റുകളെ ഭവനത്തിൽ കൈകാര്യം ചെയ്യുവാൻ കഴിഞ്ഞാൽ അവരെ സമർപ്പണത്തിലേയക്ക് നയിക്കുന്ന സ്ഥലമാക്കി ഭവനത്തെ മാറ്റാം. അങ്ങനെ ഭവനത്തിലെ കാര്യങ്ങൾ മനസ്സിലാക്കുന്ന മാതാപിതാക്കൾക്ക് സഭയുടെ കാര്യം വരുമ്പോഴും പുറകോട്ട് തിരിഞ്ഞ് നിർദ്ദേശങ്ങളെ തെറ്റിക്കുന്നവരെ സമർപ്പണത്തിലേയ്ക്ക് നയിക്കുവാൻ കഴിയും. എന്നാൽ രക്ഷിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ നയിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരെ വിളക്കുന്ന പേരുകളാണ്, ഭ്രന്തന്മാർ, ധിക്കാരികൾ, കലാപകാരികൾ, ഒടുവിൽ തടവുകാർ. അങ്ങനെയുള്ള വ്യക്തി ദൈവ സഭയെ നയിക്കുവാൻ ശ്രമിച്ചാൽ, ഒരു ചോദ്യം ഉയർന്നുവരും അത് എങ്ങനെ സാധിക്കും? അവർക്ക് അവരുടെ കുഞ്ഞുങ്ങളെ നയിക്കുവാൻ കഴിയുന്നില്ലെങ്കിൽ, സഭയെ നയിക്കുവാൻ കഴിയുകയില്ല. ആകയാൽ ദൈവത്തിന്റെ ഭവനത്തെ നയിക്കുവാൻ ആഗ്രഹിക്കുന്നവർ “തങ്ങളുടെ കുടംബത്തെയും കുഞ്ഞുങ്ങളെയും” ആദ്യം നന്നായി നയിക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

ആദ്യം എന്റെ ഭവനത്തെ നന്നായി നയിക്കുവാനുള്ള കൃപ നൽകേണമേ. അതോടൊപ്പം ദൈവ സഭയെയും നയിക്കുവാൻ പ്രാപ്തി തരേണമേ. ആമേൻ