Uncategorized

“ദൈവീക വാഗ്ദത്തത്തിന്റെ നിലനിൽപ്പ്”

വചനം

ഉല്പത്തി  12  :   2

ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.

നിരീക്ഷണം

ദൈവം ബ്രഹാമിനോട് അവനിൽ നിന്ന് ഒരു വലീയ ജനതയെ ഉളവാക്കുമെന്ന് പറഞ്ഞു. അബ്രാമിനോട് താൻ അനേകർക്ക് ഒരു അനുഗ്രഹമായിരിക്കുമെന്ന് ദൈവം പറഞ്ഞു.

പ്രായോഗീകം

ഈ സംഭവം ദൈവാനുഗ്രഹത്തിന്റെ അക്ഷയത്വത്തെ തെളിയിക്കുന്നു. തീർച്ചയായും ഈ വാഗ്ദതത്തെക്കുറിച്ചുള്ള അബ്രഹാമിന്റെ വീക്ഷണവും ഇന്നത്തെ വീക്ഷണവും വളരെ വിത്യസ്തമാണ്. വാഗ്ദത്തിന് തൊട്ടുപിന്നാലെ ഈജിപ്തിലെ ഫറവോൻ അബ്രഹാമിന് കന്നുകാലികളെയും ആടുകളെയും നൽകി. തുടർന്ന് അദ്ദേഹം തന്റെ അന്തരവനായ ലോത്തിനെ ശത്രു രാജാക്കന്മാരിൽ നിന്ന തന്റെ 318 അഭ്യാസികളുമായി ചെന്ന് രക്ഷിച്ചു. മിക്കവാറും അബ്രഹാം ഞാൻ ഒരു വലീയ ജനതയായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് കരുതി. എന്നാൽ ഒരു തലമുറയിൽ ഒരു വലീയ ജനത കൊട്ടിപ്പടുക്കുക പ്രയാസമാണ്. ഏകദേശം നാലായിരം വർഷങ്ങൾക്കു ശേഷവും നാം അബ്രഹാമിനെക്കുറിച്ച് സംസാരിക്കുകയും യുഗങ്ങളിലുടനീളം ജൂത ജനതയുടെ മഹത്വം തിരിച്ചറിയുകയും ചെയ്യുമെന്ന് അബ്രഹാമിന് ഒരിക്കലും സങ്കൽപ്പിക്കുവാൻ പോലും കഴിയില്ല. ദൈവം നമ്മോട് ആവശ്യപ്പെട്ടതുപോലെ ജീവിക്കുകയാണെങ്കിൽ നമുക്ക് വേണ്ടിയുള്ള വാഗ്ദത്തങ്ങൾ നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കും. ദൈവത്തിൽ നിന്നു ലഭിക്കുന്ന ഒരു വാഗ്ദത്തത്തിൽ നിന്ന് ഒരു പാരമ്പര്യം തന്നെ കെട്ടിപ്പടുക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വാഗ്ദത്തങ്ങൾ എന്നും നിലനിൽക്കുന്നതിനായി നന്ദി. തലമുറതലമുറയായി അങ്ങയുടെ വാഗ്ദത്തം തുടർന്നും നിറവേറ്റി തരുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x