“എനിക്ക് ഭയമില്ല”
വചനം
സങ്കീർത്തനം 3 : 6
എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
നിരീക്ഷണം
ഈ സങ്കീർത്തനം മുഴുവൻ വായിച്ചാൽ യഹോവ തനിക്കു ചുറ്റും ഒരു പരിചയാണെന്ന് ദാവീദ് അംഗീകരിച്ചതായി നമുക്ക് കാണുവാൻ കഴിയും. അവൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോഴെല്ലാം യഹോവയായ ദൈവം അവന് ഉത്തരം നൽകും. ആകയാൽ ദാവീദ് പറഞ്ഞത്, ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലും ഞാൻ ഭയപ്പെടുകയില്ല.
പ്രായോഗീകം
നാം ഓരോരുത്തരും ഭയത്തെ അഭിമുഖീകരിക്കുന്നവരാണ്. ചിലർക്ക് അവരുടെ ജോലിയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി ഭയം ഒരു നിരന്തരം വെല്ലുവിളിയായിരിക്കും. മറ്റു ചിലർക്ക് എല്ലാത്തരം ആക്രമണങ്ങൾക്കും ഇരയാകുവാൻ സാധ്യതയുള്ള നേതൃത്വ സ്ഥാനങ്ങളിലായിരിക്കാം ആയിരിക്കുന്നത്. വാസ്തവത്തിൽ ചിലപ്പോൾ ഭീഷണി വളരെ അപ്രതിരോധ്യമായതിനാൽ ഉപേക്ഷിക്കുവാനുള്ള പ്രലോഭനം എപ്പോഴും ഉണ്ടാകും. ആ സമയങ്ങളിലാണ്, ദാവീദിനെപ്പോലെ യേശുവിനെ അനുഗമിക്കുന്ന ഒരോ വ്യക്തിക്കും, കർത്താവ് അവരുടെ പ്രാർത്ഥന കേട്ട എല്ലാ സമയങ്ങളും ഓർമ്മിക്കേണ്ടത്. നമ്മുടെ ഓരോരുത്തരുടെയും സ്വന്തം ജീവിതത്തിൽ കർത്താവ് പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയും വിടുവിക്കുകയും ചെയ്ത എണ്ണമറ്റ തവണകൾ ഓർക്കുമ്പോൾ നമുക്ക് പറയുവാൻ കഴിയും നമ്മുടെ ഭയം തീർന്നു എന്ന്. ഭയത്തിന്റെ ഭീഷണിയിൽ വളരെ മടുത്ത ദാവീദ് ഇപ്രകാരം പറഞ്ഞു “എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല” എന്ന്. അതിനർത്ഥം അവന്റെ ജീവിതത്തിൽ വരുന്ന ഓരോ പ്രതിസന്ധിയേയും വിടുവിക്കുവാൻ അവൻ സേവിക്കുന്ന ദൈവത്തിന് കഴിയും എന്ന ഉറപ്പാണ്. ആ ഉറപ്പ് ഇന്ന് നമുക്കില്ലെങ്കിൽ ഈ ദൈവത്തിൽ ആശ്രയിച്ച് ആ ഉറപ്പ് പ്രാപിക്കുവാൻ നമുക്ക് ശ്രമിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
ഈ ലോകത്തെയും പിശാചിനെയും ഭയക്കാതെ അങ്ങയെ ഭയപ്പെട്ട് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
