Uncategorized

“തീ കത്തിക്കൊണ്ടിരിക്കട്ടെ”

വചനം

ലേവ്യർ 6 :   12

യാഗപീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ചു ഹോമയാഗം അടുക്കി വെച്ചു അതിൻ മീതെ സാമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം.

നിരീക്ഷണം

പഴയ നിയമത്തിൽ പുരോഹിതന്മാർക്ക് ദൈവം നൽകിയ നിർദ്ദേശങ്ങളിലൊന്ന്, ദൈവത്തിന്റെ യാഗപീഠത്തിലെ തീ എപ്പോഴും കത്തിക്കൊണ്ടിരിക്കണം എന്നതായിരുന്നു. കാരണം, പാപങ്ങൾ ക്ഷമിക്കപ്പെടുന്നതിനായി ആളുകൾക്ക് തങ്ങളുടെ ഹോമയാഗങ്ങൾ ദൈവത്തിന് സമർപ്പിക്കുവാൻ തുടർച്ചയായി വന്നുകൊണ്ടിരുന്നു, അതിന് തത്സമയ അവസരം ലഭിക്കേണ്ടതിനായിരുന്നു അങ്ങനെ കൽപിച്ചത്.

പ്രായോഗീകം

നാം ഇപ്പോൾ പുതിയ നയമത്തലാണ് അതായത് കൃപാ യുഗത്തിലാണ് ജീവിക്കുന്നത്, എന്നാലും നമ്മുടെ ആലയങ്ങളിയെ യാഗപീഠം എപ്പോഴും ദൈവത്തോട് ആത്മീയ പ്രതിബദ്ധതകൾ നടത്തുന്ന സ്ഥലമായിരിക്കണം. നമ്മുടെ സ്വന്തം മുറിയുടെ സ്വകാര്യതയിൽ അത് നമുക്ക് ചെയ്യുവാൻ കഴിയുകയില്ല എന്ന് അല്ല അതിനർത്ഥം, പക്ഷേ, എപ്പോഴും യാഗപീഠം ദൈവവുമായുള്ള ഒരു കൂടികാഴ്ചയെ പ്രതിനിധീകരിക്കുന്നു. അപ്പോൾ ഒരു ചോദ്യം നാം നമ്മോട് തന്നെ ചോദിക്കേണ്ടതുണ്ട്, അത്മീയമായി തീ എപ്പോഴും നമ്മിൽ കത്തുന്നുണ്ടോ?   നാം യേശുവിനോട് അടുത്ത ബന്ധത്തിലാണോ എപ്പോഴും ആയിരിക്കുന്നത്, അതോ നമ്മുടെ ബന്ധത്തിന് ഉലച്ചിൽ വന്ന് നാം തണുത്തിണ്ടുണ്ടോ എന്ന് നമ്മെ തന്നെ ഒന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങുമായുള്ള ബന്ധം എപ്പോഴും ചുടുള്ളതായിരിക്കുവാനും അങ്ങയോട് എപ്പോഴും അടുത്തിരിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x