Uncategorized

“എന്തായാലും പാടുക തന്നെ”

വചനം

അപ്പോ.പ്രവർത്തികൾ 16 :   25

പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു,

നിരീക്ഷണം

ആദിമ സഭയിൽ സുവിശേഷത്തിന്റെ ശക്തരായ ശുശ്രൂഷകരായിരുന്നു പൗലോസും ശീലാസും. ഒരു പ്രശ്നം പറയുന്നവളിൽ നിന്ന് ഒരു ഭൂതാത്മാവിനെ പുറത്താക്കിയതിന് അവളുടെ ഉടമസ്ഥരായ മേലധികാരികൾ പൗലോസിനെയും ശീലാസിനെയും ചാട്ടവാറുകൊണ്ട് അടിപ്പിച്ച് തടവറയിലടച്ചു. അർദ്ധരാത്രയിൽ പൗലോസും ശീലാസും ദൈവത്തെ പാടി സ്തുതുക്കുന്നത് മറ്റ് തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

പ്രായോഗീകം

യേശുവിനെ അനുഗമിക്കുന്ന ഓരോ വ്യക്തിയും സമയബന്ധിതമായി പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നവരാണ്. ഒരു പക്ഷേ നിങ്ങളുടെടെ ജീവിത്തിൽ ഇപ്പോഴും പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നുണ്ടാകാം, എന്തായാലും നാം പാടേണ്ടതാണ്. നമ്മുടെ ആത്മാവിന്റെ ശത്രു കർത്താവിനുള്ള നമ്മുടെ സ്തുതിഗീതം നിശബ്ദമാക്കുവാൻ ശ്രമിക്കും. എന്നാൽ ഈ രണ്ട് പ്രസംഗകരുടെ സ്തുതിഗീതം സ്വർഗ്ഗം കേട്ടിട്ട് ഒരു ഭൂകമ്പം അയച്ചുകൊണ്ട് തടവറയുടെ വാതിലുകൾ തുറന്നുകൊണ്ടു പ്രതികരിച്ചു. ഇപ്പോൾ ഏത് പ്രശ്നത്തിലാണ് നിങ്ങൾ ആയിരിക്കുന്നത്? ഒരു പാട്ടിനെക്കുറിച്ച് ചിന്തിക്കുക, പാടുവാൻ തുടങ്ങുക, പാടികൊണ്ടിരിക്കുക. എന്തു പ്രശ്നമായായലും അതിൽ ദൈവ പ്രവർത്തി വെളിപ്പെടും, എന്തായാലും പാടുക തന്നെ ചെയ്യുക.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പ്രശ്നത്തിന്റെ നടുവിൽ പാടുവാനും അതിൽ നിന്ന് ഒരു വിടുതൽ നേടുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x