Uncategorized

“ദൈവീക വാഗ്ദത്ത നിവർത്തി”

വചനം

1 രാജാക്കന്മാർ 4 : 20

യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.

നിരീക്ഷണം

ഉല്പത്തി 22:17 ൽ ദൈവം അബ്രഹാമിന് നൽകിയ വാഗ്ദത്ത്തിന്റെ നിവൃത്തിയാണ് ഈ വചനം. തന്റെ പിൻതലമുറ ഒരു നാൾ കടൽ തീരത്തെ മണൽത്തരികൾപോലെ എണ്ണമറ്റവരായിത്തീരുമെന്ന് ദൈവം അബ്രഹാമിനോട് അരുളിചെയ്തിരുന്നു.

പ്രായോഗീകം

ദൈവം അബ്രഹാമിന് നൽകിയ വാഗ്ദത്തം നിറവേറാൻ ഏകദേശം 1200 വർഷങ്ങൾ വേണ്ടി വന്നു. എന്നാൽ ദൈവം തന്റെ വാഗ്ദത്തങ്ങൾ വീണ്ടും മറക്കാതെ നിറവേറ്റുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കുവാൻ കഴിയും. എന്താണ് നാം വിശ്വസിക്കുന്നത്? എന്തിനുവേണ്ടിയാണ് നാം കാത്തിരിക്കുന്നത്? ദൈവം നമുക്ക് ഒരു വാഗ്ദത്തം നൽകിയിട്ടുണ്ടെങ്കിൽ, കാത്തിരിക്കുക, വിശ്വസിക്കുക. ചില വാഗ്ദത്തങ്ങൾ പ്രാപിച്ചെടുക്കുവാൻ എളുപ്പമല്ല അത് ദൈവീക സമയത്തിനായി കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നാണ്. നമ്മുടെ വാഗ്ദത്തങ്ങൾ ഉറനെ നടന്നില്ല എന്ന് ഓർത്ത് ദൈവത്തെ കുറ്റപ്പെടുത്തേണ്ടതില്ല. കുടുംബത്തിൽ ചുരുക്കം ചിലർ മാത്രം ഉണ്ടായിരുന്നപ്പോൾ തന്റെ പിൻതലമുറ കടൽ തീരത്തെ മണൽത്തരികൾപോലെ എണ്ണമറ്റവരായിരിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തപ്പോൾ അബ്രഹാം ഒരുപക്ഷേ സംശയത്തോടെ തലയാട്ടിക്കാണും. എന്നിരുന്നാലും തന്റെ ജീവിത്തിൽ ദൈവം പല വാഗ്ദത്തങ്ങളും നിറവേറ്റുന്നത് കണ്ടതിനുശേഷം, ദൈവം വാഗ്ദത്തങ്ങൾ നിറവേറ്റുന്നവനാണെന്ന് ഉറച്ച ബോധ്യത്തോടെ അദ്ദേഹം ദൈവത്തിൽ അന്ത്യനിദ്രപ്രാപിച്ചു. വിശ്വാസം കൈവിടരുത്, അത് പ്രാപിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ നല്ല ക്രിസ്തീയ ജീവിതം നയിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് മുറുകേപിടിക്കുവാൻ അങ്ങയുടെ വാഗ്ദത്തങ്ങൾ അല്ലാതെ മറ്റൊന്നില്ല. അതിൽ ഉറച്ച് വിശ്വസിച്ചുകൊണ്ട് പ്രാപിച്ചെടുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x