“ചെയ്യുവാൻ അറിയുന്നത് ചെയ്തുകൊണ്ടിരിക്കുക”
വചനം
അപ്പോ.പ്രവർത്തികൾ 17 : 2
പൌലൊസ് പതിവു പോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.
നിരീക്ഷണം
അപ്പോസ്ഥലനായ പൗലോസ് ആദ്യം സുവിശേഷം പ്രസംഗിക്കുവാൻ തെസ്സലോനിക്യയിൽ എത്തിയപ്പോൾ, ശബ്ബത്ത് ദിനത്തിൽ യേശുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിച്ചു. തുടർച്ചയായി മൂന്ന് ശബ്ബത്തു ദിനങ്ങളിൽ അദ്ദേഹം ഇതു ചെയ്തു എന്ന് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
പ്രായോഗീകം
ഈ വേദഭാഗം വ്യക്തമാക്കുന്നത് താൻ പോകുന്ന എല്ലാ നഗരങ്ങളിലും അത് ചെയ്യുന്നത് പൗലോസിന്റെ പതിവായിരുന്നു എന്നാണ്. അദ്ദേഹം ഒരു പണ്ഡിതനും വൈദഗ്ധ്യമുള്ളതുമായ റബ്ബിയായിരുന്നു. അതിനാൽ, അദ്ദേഹം ഒരു യേശുവിന്റെ അനുയായി ആയിരുന്നിട്ടും, ഒരു യഹൂദ സിനഗോഗിൽ പ്രസംഗിക്കുന്നത് സാധാരണവും യഹൂദ ജനതയ്ക്ക് വളരെ സ്വീകാര്യവുമായിരുന്നു. പൗലോസ് അപ്പോസ്ഥലൻ സുവിശേഷം പ്രചരിപ്പിച്ച രീതി, തനിക്ക് ചെയ്യുവാൻ അറിയാവുന്ന കാര്യങ്ങൾ ചെയ്യുക എന്നതായിരുന്നു, അത് സിനഗോഗിൽ പ്രസംഗിച്ചുകൊണ്ട് ആരംഭിക്കേണ്ടതായിരുന്നു. അതായിരുന്നു ജനങ്ങൾ ഒത്തുകൂടിയിരുന്ന സ്ഥലം. അദ്ദേഹം അങ്ങനെ ചെയ്തിനാൽ യഹൂദന്മാർ യേശുവിനെ അനുഗമിക്കുകയും, തുടർന്ന് എല്ലാ മതപാരമ്പര്യങ്ങളിലുമുള്ള ആളുകൾക്ക് രക്ഷിക്കപ്പെടാനുള്ള വാതിലുകൾ തുറക്കപ്പെടുകയും ചെയ്തു. ഒരുപക്ഷേ നിങ്ങൾ ഇതുവരെ യേശുവിനുവേണ്ടി ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒന്നും ചെയ്തിട്ടില്ലായിരിക്കാം, പക്ഷേ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക അപ്പോൾ സുവിശേഷത്തിനുള്ള ഒരു വാതിൽ തുറക്കുകയും അനേകർ യേശഉവിനെ സ്വീകരിക്കുകയും ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് അറിയാവുന്നത് ചെയ്യുവാനും അതിലൂടെ ദൈവനാമം മഹത്വപ്പെടുവാനും കൃപ നൽകുമാറാകേണമേ. ആമേൻ
