“യേശു എനിക്ക് നല്ലവൻ”
വചനം
സങ്കീർത്തനം 13 : 6
യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.
നിരീക്ഷണം
ഈ സങ്കീർത്തനം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത് ദാവീദ് രാജാവ് നിരന്തരം കഷ്ടതയിലുടെ കടന്നുപോകുന്നതിനാൽ ദൈവത്തോട് നിലവിളിക്കുന്നു എന്നതാണ്. തന്റെ ശത്രുക്കൾ എത്രതവണ ഒരുമിച്ച് കൂടി തന്റെ മേൽ ജയഘോഷം മുഴക്കുമെന്ന് ദെവത്തോട് ചോദിക്കുന്നു. തുടർന്ന്, അവൻ എനിക്ക് നന്മ ചെയ്തിരിക്കയാൽ ഞാൻ ദൈവത്തിന് സ്തുതിപാടും എന്ന് പറഞ്ഞുകൊണ്ടാണ് ഈ സങ്കീർത്തനം അവസാനിപ്പിക്കുന്നത്.
പ്രായോഗീകം
ദാവീദ് രാജാവ് തന്റെ ജീവിതത്തിൽ ചെയ്യേണ്ടി വന്നിട്ടിള്ള യുദ്ധങ്ങളിൽ പലപ്പോഴും താൻ ജയിച്ചതായി നമുക്ക് വചനത്തിൽ വായിക്കുവാൻ കഴിയും എന്നാൽ ഇത് ഒരി ആക്ഷരീക യുദ്ധത്തിന്റെ തോൽവിയല്ല മറിച്ച് തന്റെ മനസ്സിലുള്ളിലെ ഒരു യുദ്ധമാണെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. പുറമേ താൻ പതിവായി ജയിച്ചുകൊണ്ടിരിന്നു എന്നാൽ ഉള്ളിലെ യുദ്ധത്തിൽ അവൻ തോറ്റുകൊണ്ടിരുന്നു. നാം ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരു തെറ്റായ കാര്യത്തിൽ നാം വിശ്വസിക്കുകയും പിശാച് നമ്മുടെ മനസ്സിൽ അതിനെക്കുറിച്ച് ഒരു യുദ്ധം കൊണ്ടുവരുകയും ചെയ്യാം. എന്നാൽ ആ നിമിഷം പിശാചിനോട് നീ എന്നെ വിട്ടുപോ,, ഞാൻ യേശുവിന് സ്തുതിപാടാൻ തുടങ്ങും കാരണം അവൻ നല്ലവനല്ലോ എന്ന് പറഞ്ഞാൽ അവൻ നമ്മെ വിട്ട് ഓടിപ്പോകുകയും നമുക്ക് ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തുകയും ചെയ്യാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് നല്ലവനല്ലോ അങ്ങേയ്ക്ക് എപ്പോഴും സ്തുതിപാടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
