Uncategorized

“ഇത് സമർപ്പണത്തിനുള്ള സമയമാണ്”

വചനം

ലേവ്യാപുസ്തകം 20 :   07

ആകയാൽ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

നിരീക്ഷണം

യിസ്രായേൽ ജനത അവരുടെ ജീവിതം എങ്ങനെ നയിക്കണമെന്ന് വിശദീകരിക്കുന്ന സങ്കീർണ്ണമായ നിയമങ്ങൾ നിറഞ്ഞതാണ് ലേവ്യാപുസ്തകം. ഇവിടെ കർത്താവ് അവരോട് പറയുന്നു, ഇപ്പോൾ പ്രതിഷ്ഠയ്ക്കുള്ള സമയമായി നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിൻഎന്നതാണ്.

പ്രായോഗീകം

ഭാഗ്യവശാൽ നമ്മൾ പുതിയ നിയമമായ കൃപായുഗത്തിലാണ് ജീവിക്കുന്നത്. എന്നിട്ടും ഒരു നിമിഷം പോലും കർത്താവ് നമ്മെ നോക്കി മുന്നോട്ട് പോകൂ, പിശാചിനെപ്പോലെ ജീവിക്കൂ, ഞാൻ നിങ്ങളെ കരുതികൊള്ളാം എന്ന് പറയുന്നില്ല. പകരം, പഴയനിയമ ഉടമ്പടിയിലെന്നപോലെ, അവൻ ഇന്ന് നമ്മോട് പറയുന്നു, നിങ്ങൾ ഒരു വിശുദ്ധ ജീവിതം നയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് തന്നെയാണ്. പാപത്തിൽ നിന്ന് വേർപെട്ട് നിങ്ങൾ നിങ്ങളുടെ പൂർണ്ണ ഹൃദയത്തോടെ എനിക്കുവേണ്ടി ഒരു വിശുദ്ധ ജീവിതം നയിക്കണം എന്നതുന്നെയാണ് ദൈവം പറയുന്നത്. ഈ ഭ്രാന്തമായ ഒരു ലോകത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ഏക പോംവഴി നമുക്കുള്ളതെല്ലാം എടുത്ത് യേശുവിന്റെ അടുക്കലേക്ക് ഓടുക എന്നതാണ്. ഇത് സമർപ്പണത്തിനുള്ള സമയമാണ് നാം നമ്മെതന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ തന്നെ ശുദ്ധീകരിച്ചു വിശുദ്ധരായിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x