“ആർ കയറും?”
വചനം
സങ്കീർത്തനം 24 : 3
യഹോവയുടെ പർവ്വതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?
നിരീക്ഷണം
ദാവീദ് രാജാവ് ഇവിടെ ഒരു ചോദ്യം ചോദിക്കുകയും അടുത്ത വാക്യത്തിൽ അതിനുള്ള ഉത്തരം നൽകുകയും ചെയ്യുന്നു. ചോദ്യം, യഹോവയുടെ വിശുദ്ധ സ്ഥലത്ത് ആർ നിൽക്കും? എന്നുള്ളതാണ്.
പ്രായോഗീകം
ദാവീദ് രാജാവ് ഉന്നയിക്കുന്നന ചോദ്യത്തിനുള്ള ഉത്തരം 4-ാം വാക്യത്തിൽ കാണുവാൻ കഴിയും. ഒന്നാമതായി ശുദ്ധമായ കൈകൾ ഉള്ളവൻ അല്ലെങ്കിൽ, ദുഷ്ടതയിൽ ഏർപ്പെടാത്തവൻ. രണ്ടാമതായി അശുദ്ധി ഇല്ലാത്തവൻ, മൂന്നാമതായി വ്യക്തിപരമായി അഹങ്കാരം ഇല്ലാത്തവൻ, അവസാനമായി കള്ളസത്യം ചെയ്യാത്തവൻ. പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ദൈവത്തിന്റെ വിശുദ്ധസാന്നിധ്യത്തിേക്ക് കയറുവാൻ അനുവദിക്കപ്പെട്ടവർ ഇപ്രകാരമുള്ളവരാണ്. നന്ദിയോടെ എബ്രായ ലേഖനത്തിന്റെ എഴുത്തുകാരൻ നമ്മോട് പറയുന്നത്, യേശുവിനെ കർത്താവും രക്ഷകനുമായി അറിയുന്ന നമുക്ക് ദൈവകൃപയുടെ സിംഹാസനത്തിലേയ്ക്ക് ധൈര്യത്തോടെ പ്രവേശിക്കുവാൻ ഇവ ആവശ്യമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
വിശുദ്ധിയോടും വിശ്വസ്തതയോടും കൂടെ ജീവിച്ച് അങ്ങയുടെ സന്നിധിയിൽ എത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
