Uncategorized

“സ്വസ്ഥത”

വചനം

ലേവ്യാപുസ്തകം 25 :   04

ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.

നിരീക്ഷണം

ഇവിടെ നാം കാണുന്നത് ജനങ്ങൾ പാലിക്കേണ്ട ഒരു നിയമത്തെക്കുറിച്ച് യഹോവയായ ദൈവം മോശയോട് കൽപിച്ച കൽപനയാണ്. ഉല്പത്തി പുസ്തകത്തിൽ ആറു ദിവസം കൊണ്ട് കർത്താവ് എല്ലാം സൃഷ്ടിച്ചുവെന്നും വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. ഇപ്പോൾ ദേശത്ത് എഴുവർഷം കൂടുമ്പോൾ ശബ്ബത്ത് എന്ന വിശ്രമം ഉണ്ടായിരിക്കണമെന്ന് ദൈവം ജനങ്ങളോട് ആവശ്യപ്പെടുന്നു. ദേശം വെറുതെ ഇടുവാൻ ദൈവം പല്പിക്കുന്നു. എന്നാൽ അത് നമുക്ക് സങ്കൽപ്പിക്കുവാൻ കഴിയുമോ?

പ്രായോഗീകം

യേശുവിനൊപ്പം ഏകാന്തതയ്ക്കും വിശ്രമത്തിനുവേണ്ടി വേർപെട്ട് ഇരിക്കാറുണ്ടോ? നമ്മുടെ വിട്ടിലെ എ.സി. പ്രവർത്തിക്കുമ്പോൾ കുറച്ചു സമയം പ്രവർത്തിക്കും അത് കഴിഞ്ഞ് അല്പസമയം അത് സ്വയം വിശ്രമിക്കുകയും പിന്നെയും പ്രവർത്തിക്കുകയും ചെയ്യും.  അതിന് നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുവാൻ കഴിയുകയില്ല എന്നാൽ അത് കത്തി നശിച്ചുപോകും. അത് ഒരു മോട്ടറിന്റെ കാര്യത്തിൽ സത്യമാണെങ്കിൽ ഒരു ജീവിയെക്കുറിച്ച് ചിന്തിക്കുക. ഏഴ് വർഷത്തെ ഭക്ഷണം ഉത്പാതിപ്പിച്ചശേഷം ഭൂമി ഒരു വർഷം മുഴുവൻ വെറുതെ ഇട്ടിരിക്കണം. അങ്ങനെയെങ്കിൽ മനുഷ്യരായ നമ്മൾ ആഴ്ചയിൽ ഒരിക്കൽ കർത്താവിനെ അനുസരിക്കുകയും ഒരു ദിവസം മുഴുവൻ സ്വസ്തമായരുന്ന് ദൈവത്തെ ആരാദിക്കുകയും വേണം അത് ശരാരത്തിന് ഗുണം ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഏഴാം ദിവസം സ്വസ്തമായിരിന്ന് അങ്ങയെ ആരാധിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x