Uncategorized

“യേശു എന്നുപേരുള്ള ഒരു മരിച്ച മനുഷ്യൻ”

വചനം

അപ്പോ.പ്രവൃത്തി 25 :   19

ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.

നിരീക്ഷണം

സെൻഹെദ്രീം സംഘത്തിലെ നേതാക്കൾ പൗലോസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ, അവൻ തന്റെ റോമൻ പൗരത്വം അവകാശപ്പെട്ടു, അഗ്രപ്പാ രാജാവിന് തന്റെ കേസ് അപ്പീൽ ചെയ്യുവാൻ കൈസര്യയിലേയ്ക്കു മാറ്റി. ഗവർണറായ ഫെലിക്സ് പൗലോസിനെ രാജാവിന് പരിചയപ്പെടുത്തിയപ്പോൾ, പ്രാരംഭ വിചാരണയിൽ പൗലോസിനെതിരെ സാധാരണ കുറ്റങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും, ജീവിച്ചിരിപ്പുണ്ടെന്ന് പൗലോസ് അവകാശപ്പെട്ട യേശു എന്ന് പേരുള്ള ഒരു മരിച്ച മനുഷ്യനെക്കുറിച്ചുള്ള ചർച്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രായോഗീകം

യേശു ഈ ഭൂമിയിൽ ജീവച്ചിരുന്നുവേന്ന് ലോകം അംഗീകരിക്കുന്നു, പക്ഷേ അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്ന വിശ്വാസം ഇപ്പോഴും ഒരു വലിയ ചർച്ചയാണ്. യേശു ഒരു യഹൂദനായിരുന്നു എന്നത് മാത്രം പോരാ. അവന്റെ ശിഷ്യന്മാരെല്ലാം യഹൂദന്മാരായിരുന്നു എന്നത് മാത്രം പോരാ. യേശു സ്വർഗ്ഗാരോഹണം ചെയ്ത ഉടനെ സുവിശേഷത്തിന്റെ മുഖ്യ പ്രചാരകൻ പൗലോസ് എന്ന് യഹൂദനായി എന്നതും പോരാ. എങ്ങനെയോ യഹൂദർ ഭൂമിയിലെ മറ്റെല്ലാ മതങ്ങളോടും ചേർന്ന് ക്രിസ്ത്യാനികൾ പറയുന്നതെല്ലാം യേശു എന്ന് പേരുള്ള ഒരു മരിച്ച മനുഷ്യനെക്കുറിച്ച് പറയരുത് എന്നാണ്. എന്നാൽ ഈ ലോകത്തിലെ എല്ലാ വ്യക്തികളും യഹൂദന്മാരോ, ബുദ്ധമതക്കാരോ, മുസ്ലീങ്ങളോ ഉൾപ്പെടെ യേശുവിൽ വിശ്വസിച്ച എല്ലാവരും അവൻ ജീവിച്ചിരിക്കുന്നു എന്ന് പറയുന്നു. ലോകത്തിന് യേശുവിനെ മരിച്ചവൻ എന്നു മാത്രമേ വിശ്വസിക്കുവാൻ കഴിയുന്നുള്ളൂ വെങ്കിൽ, അവർ അവരുടെ സ്വന്തം നിരാശയുടെ ശവക്കുഴികളിൽ തന്നെ കഴിയും, അവിടെ അവർക്ക് സുഖം തോന്നുന്നു എങ്കിൽ. എന്നിരുന്നാലും അവൻ ജീവിച്ചിക്കുന്നു എന്ന് നിങ്ങൾ സമ്മതിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ഒടുവിൽ യഥാർത്ഥത്തിൽ ജീവിക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് മരിച്ച ദൈവമല്ല മരിച്ച് ഉയർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന ദൈവമെന്ന് ഞാൻ വിശ്വിക്കുന്നു. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x