“ഉന്നതന്മാരെയും നേടേണ്ടതുണ്ട്”
വചനം
അപ്പോ.പ്രവൃത്തി 26 : 28
അഗ്രിപ്പാ പൌലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തിരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
നിരീക്ഷണം
അപ്പോസ്ഥലനായ പൗലോസ് താമസിച്ചിരുന്ന പ്രദേശത്തിന്റെ മേൽ നോട്ടം വഹിച്ചിരുന്ന റോമൻ രാജാവായിരുന്നു അഗ്രിപ്പാ രാജാവ്. റോമൻ പൗരനെന്ന നിലയിൽ പൗലോസ് തന്റെ കേസ് റോമിൽ അപ്പീൽ ചെയ്തിരുന്നു, എന്നാൽ ആദ്യം അദ്ദേഹം അഗ്രിപ്പാ രാജാവിന്റെ മുമ്പാകെ തന്റെ കേസ് അവതരിപ്പേക്കേണ്ടതായിരുന്നു. അദ്ദേഹം പറഞ്ഞുകഴിഞ്ഞപ്പോൾ, താൻ പറഞ്ഞതിൽ വിശ്വസിക്കുന്നുണ്ടോ എന്ന് പൗലോസ് അഗ്രിപ്പാ രാജാവിനോട് ചോദിച്ചു. അഗ്രിപ്പാ അഹങ്കാരത്തോടെ പറഞ്ഞു, എന്നെ യേശുവിൽ വിശ്വസിപ്പിക്കുവാൻ പ്രേരിപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുമെന്ന് കരുതുന്നുണ്ടോ? എന്ന് ചോദിച്ചു.
പ്രായോഗീകം
സുവിശേഷത്തേക്കാൾ വലുതാണെന്ന് തങ്ങൾ എന്ന് വിശ്വസിക്കുന്ന ആളുകൾ എപ്പോഴും ഉണ്ടായിരിക്കും. അവർ വിശ്വസിക്കണമെങ്കിൽ, നമ്മുടെ വ്യക്തിപരമായ സാക്ഷ്യം നൽകുക എന്നതിനേക്കാൾ വളരെയധികം ശ്രമിക്കേണ്ടതുണ്ട്. എന്നാൽ സുവിശേഷം പങ്കിടുന്നത് മത്സ്യത്തിനായി ആഴകടലിൽ വല എറിയുന്നതുപോലെയാണ്. ചിലർ വിശഅവിച്ച് കടന്നുവരും, മറ്റുചിലർക്ക് താൽപ്പര്യമില്ല. എന്നിരുന്നാലും, യേശുവിന്റെ അടുക്കൽ ജനത്തെ കൊണ്ടുവരുന്നത് ഒരിക്കലും നിർത്തരുതെന്ന് ഓർക്കുക. മറ്റാരാെക്കാളും തങ്ങൾ പ്രധാന്യം അർഹിക്കുന്നവരാണെന്ന് വിശ്വസിക്കുന്ന അഗ്രിപ്പാ രാജാവിനെപ്പോലെ വലീയ വ്യക്തികളും വഴിയിൽ ഉണ്ടാകും. എന്നാൽ നാം വിശ്വസ്തരായി തുടരുകയാണെങ്കിൽ കാലക്രമേണ നമ്മുടെ വലകൾ നമുക്ക് സങ്കൽപ്പിക്കുവാൻ കഴിയുന്നതിലും കൂടുതൽ ആത്മാക്കളെക്കൊണ്ട് നിറയും. ആകയാൽ വലിയ വ്യക്തികളെന്ന് ചിന്തിക്കുന്നവരെയും സഹിക്കേണ്ടി വരുന്നത് വിലമതിക്കുന്നതാണ്. ഇന്ന് ചിന്തിക്കുമ്പോൾ നാം ഇപ്പോഴും പൗലോസിനെക്കുറിച്ച് ഇന്നും വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു, എന്നാൽ അഗ്രപ്പാ രാജാവിനെകുറിച്ച് ആരും പരാമർശക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല എന്നത് ദുഃഖകരം തന്നെ.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങേയ്ക്കുവേണ്ടി എന്തും സഹിക്കുവാനും അനേകരോട് അങ്ങയുടെ സുവിശേഷം പങ്കുവയ്ക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
