“അവരുടെ സംരക്ഷണം പോയി നമ്മോടുകൂടെ യഹോവ ഉണ്ട്!”
വചനം
സംഖ്യാപുസ്തകം 14 : 9
യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.
നിരീക്ഷണം
വാഗ്ദത്ത ദേശം അന്വേഷിച്ച് യോശുവയും കാലേബും മറ്റ് പത്ത് യിസ്രായേൽ ഒറ്റുനോക്കുകാരോടൊപ്പം തിരിച്ചുവന്നു. തിരിച്ചുവന്നിട്ട് വിശ്വാസത്തിന്റെ വാക്കുപറഞ്ഞത് യേശുവയും കാലേബും മാത്രമായിരുന്നു. മറ്റ് പത്തുപേരും ആ ദേശത്തെ കൈവശമാക്കുവാൻ കഴിയുകയില്ല എന്ന് പറഞ്ഞു. എന്നാൽ യിസ്രായേലിലെ സർവ്വ ജനവും കൈവശം ആക്കുവാൻ കഴിയുകയില്ല എന്ന് പറഞ്ഞത് വിശ്വസിച്ചു. പക്ഷേ യോശുവയും കാലേബും പറഞ്ഞു കനാൻ ദേശത്തിലെ ദൈവത്തിന്റെ സംരക്ഷണം പോയിരിക്കുന്നു യഹോവ ഉള്ളതുകൊണ്ടു നമുക്ക് അവരെ തോൽപ്പിക്കുവാൻ കഴിയും എന്ന് ഉറപ്പോടെ പറഞ്ഞു.
പ്രായോഗീകം
ജീവിത്തിൽ എപ്പോഴും ഇത് സത്യമാണ് നാം ആരുടെ വാക്കിലാണ് വിശ്വസിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. കനാൻ ദേശം ഒറ്റുനോക്കുവാൻ മോശ തിരഞ്ഞെടുത്ത പന്ത്രണ്ട് ചാരന്മാരും ഓരോ ഗോത്രത്തിലെയും ഏറ്റവും മികച്ചവരായിരുന്നു. അവർ എല്ലാ വിധത്തിലെയും എറ്റവും ശക്തന്മാരും, വിജയികളുമായിരുന്നു. എന്നാൽ അവരിൽ ഏറ്റവും മികച്ച പത്തുപേർ പറഞ്ഞത്, ദൈവം നമുക്ക് വാഗ്ദത്തം ചെയ്ത ദേശം കൈയടക്കുവാൻ ശ്രമിച്ചാൽ മരണം ഉറപ്പ് എന്നാണ്. സ്വന്തം രീതിയിൽ മഹാന്മാരായവർ രണ്ടുപേർ മാത്രമാണ് ആ ദുഷ്ട അവിശ്വാസത്തെ എതിർത്തുകൊണ്ട് നിലപാട് എടുത്തത്. യോശുവയും കാലേബും യഥാർത്ഥത്തിൽ സർവ്വശക്തന്റെ അനുയായികൾ ആയിരുന്നു. അവർ വിശ്വസിച്ച ദൈവത്തിന്റെ കണ്ണിലൂടെയാണ് അവർ വെല്ലുവിളിയെ നോക്കികണ്ടത്. അവരുടെ കണക്കുകൂട്ടലുകൾ ദൈവത്തിനെതിരെ നിൽക്കുന്ന ആർക്കും യാതൊരു പ്രതീക്ഷയും ഇല്ലാത്തതായിരുന്നു. നിങ്ങൾ ഇന്ന് യേശുവിനെ അനുഗമിക്കുന്നുവെങ്കിൽ ആരെയും ഭയപ്പെടരുത്, കാരണം നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടാതിരിക്കാം!!
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നോടുകുടെ അങ്ങ് ഉള്ളതുകൊണ്ടു ഭയപ്പെടാതെ മുന്നോട്ട് പോകുന്നു. അങ്ങയുടെ സാന്നിധ്യം എപ്പോഴും കൂടെയിരുന്ന് സഹായിക്കുമാറാകേണമേ. ആമേൻ
