“കൈകളടെ പ്രവർത്തിയെ സാധ്യമാക്കിതരേണമേ”
വചനം
സങ്കീർത്തനം 90 : 17
ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ.
നിരീക്ഷണം
വേറൊരു സങ്കീർത്തനത്തിൽ ദാവീദ് രാജാവ് തന്റെ നാളുകളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ എന്ന് ദൈവത്തോട് അപേക്ഷിച്ചിട്ടുണ്ട്. കാരണം ഒരു മനുഷ്യൻ ഏകദേശം 70 അല്ലെങ്കിൽ 80 വയസ്സുവരെ ജീവിക്കുമെന്ന് പറഞ്ഞിരിക്കുന്നു. തൽഫലമായി ഈ ജീവിത്തിൽ താൻ ചെയ്യുന്ന കാര്യങ്ങളെ ഓർമ്മിക്കത്തക്കവണ്ണം സാദ്ധ്യമാക്കതരേണമേ എന്ന് ദൈവത്തോട് അപേക്ഷിക്കുന്നു.
പ്രായോഗീകം
ആദിമ മാതാപിതാക്കൾ പാപം ചെയ്തിതിനുശേഷം ദൈവം അവരോട് പറഞ്ഞു നിങ്ങളെ പെടിയിൽ നിന്ന് എടുക്കുകയാൽ പൊടിയിലേയ്ക്ക് മടങ്ങിചേരുമാറാക്കും എന്ന്. ഓരാ മനുഷ്യനും അവന്റെ ദിവസങ്ങൾക്ക് ഒരു അവസാനം ഉണ്ടെന്ന് വ്യക്തമായി അറിയാം. ദാവിദിനെപ്പോലെ ചിന്തിച്ചാൽ അതിൽ ഒരു ദിവസം പോലും നന്നായി പ്രയോജനപ്പെടുത്താതെ കടന്നുപോകരുതെ എന്ന് ആഗ്രഹിക്കും. അതിലുപരി ഹൃദയത്തിൽ നിന്ന് ഒരു നിലവിളി ഉയരുന്നത് ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ എന്നാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ കർത്താവേ ഞാൻ പോയതിനുശേഷവും അങ്ങേയ്ക്കുവേണ്ടി ചെയ്തത് ഈ ലോകത്തിലെ ചിലവ്യക്തികൾക്ക് സഹായമാകുകയും അത് അവർ ഓർമ്മിക്കുകയും ചെയ്യുമാറാകേണമേ എന്നതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ. ആമേൻ
