Uncategorized

“ശക്തിയും സമാധാനവും”

വചനം

സങ്കീർത്തനം 29 :   11

യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

നിരീക്ഷണം

ദൈവത്തിൽ നിന്ന് തനിക്ക് ലഭിച്ച ദാനങ്ങളെക്കുറിച്ച് ദാവീദ് രാജാവിന് വ്യക്തമായി അറിയാമായരുന്നു. അവ എണ്ണാൻ കഴിയാത്തത്ര കൂടുതലായിരിക്കാം, എങ്കിലും ഇവിടെ അദ്ദേഹം അവയിൽ രണ്ടെണ്ണം വിവരിക്കുന്നത് ശക്തിയും സമാധാനവും ആണ്.

പ്രായോഗീകം

നമുക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടത്? ചിലർ പ്രശസ്തിയും ലൗകീകമായ കൈയ്യടിയും ആഗ്രഹിക്കുന്നു. മറ്റു ചിലർ സ്വാധീനത്തിനും അധികാരത്തിനും വേണ്ടി വാഞ്ഛിക്കുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയും. മറ്റു ചിലർക്ക് തൽക്ഷണ സംതൃപ്തിക്കായുള്ള ആഗ്രഹങ്ങളുണ്ട്. സത്യം എന്തെന്നാൽ, നമുക്ക് ഭക്ഷണവും പരിമിതമായ അളവിൽ പാർപ്പിടവും ആവശ്യമാണ്, അതിൽ വസ്ത്രവും ഉൾപ്പെടുന്നു. അതിനപ്പുറം, നമുക്ക് എന്താണ് വേണ്ടത്? യേശുവുമായുള്ള ബന്ധം ഉറപ്പാണെങ്കിൽ, നമുക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളത് ശക്തിയും സമാധാനവും ആണെന്ന് ദൈവം ഈ വേദഭാഗത്തിൽ നമുക്ക് നൽകുമെന്ന് വാഗ്ദത്തം ചെയ്യുന്നു. അടുത്ത ദിവസം മുന്നോട്ട് കടന്നുപോകുവാൻ ആവശ്യമായ ശക്തി നമുക്കെല്ലാവർക്കും ആവശ്യമാണ്. ഈ ദൈവ ശക്തിയാണ് ഇന്ന് നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നത്. അതിനുശേഷം നമുക്ക് ആവശ്യമായിരിക്കുന്നത് സമാധാനം ആണ്. നാം അന്വേഷിക്കുന്ന സമാധാനം യേശു നമ്മുടെ ജീവിതത്തിലെ എല്ലാം സാഹചര്യങ്ങളിലും നൽകുമെന്ന് ഉറപ്പുനൽകുന്നതാണ് ഈ തിരുവചനം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിത്തിൽ നൽകിയ ശക്തിയ്ക്കായും സമാധാനത്തിനായും നന്ദി പറയുന്നു. തുടർന്നും ദൈവീക സമാധാനത്തിൽ എന്നെ കാക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x